ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയോട് മുട്ടി പരാജയം രുചിച്ച പാകിസ്ഥാൻ പ്രകോപനവുമായി വീണ്ടും രംഗത്ത് . പാക് സൈനിക മേധാവി അസിം മുനീര്‍ രംഗത്തുവന്നത്. ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെയാണ് ഭീകരവാദമായി മുദ്രകുത്തുന്നതെന്ന് അസിം മുനീര്‍ പറഞ്ഞു. പോരാട്ടത്തില്‍ കശ്മീരിലെ ജനങ്ങളുടെ ഒപ്പം പാകിസ്ഥാന്‍ നില്‍ക്കുമെന്നും അസിം മുനിര്‍ പറഞ്ഞു.
കറാച്ചിയിലെ പാകിസ്ഥാന്‍ നാവിക സേനാ അക്കാദമിയിലെ പാസിങ് ഔട്ട് പരേഡിനിടെയായിരുന്നു അസിം മുനീറിന്റെ ഈ വിവാദ പ്രസ്താവന. ഇനി സമീപഭാവിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്നും അസിം മുനീര്‍ പറഞ്ഞു. ‘കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തെ അടിച്ചമര്‍ത്താനും പരിഹാരത്തിന് പകരം സംഘര്‍ഷം അവസാനിപ്പിക്കാനും ശ്രമിക്കുന്നവര്‍ ഈ പോരാട്ടത്തെ കൂടുതല്‍ പ്രസക്തമാക്കുകയാണ്’- അസിം മുനീര്‍ അവകാശപ്പെട്ടു.
കശ്മീര്‍ പാകിസ്ഥാന്റെ കഴുത്തിലെ സിരയാണെന്നാണ് നേരത്തെ അസിം മുനീര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും പ്രകോപന പ്രസംഗവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആക്രമണത്തിനിടെ അസിം മുനീര്‍ ബങ്കറുകളില്‍ അഭയം പ്രാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തഹ്രിക് ഇ താലിബാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക് സൈനികന്‍ മേജര്‍ സയ്യീദ് മോയിസ് അബ്ബാസ് ഷായോട് തങ്ങള്‍ എന്നും കടപ്പെട്ടിരിക്കുമെന്ന് അസിം മുനിര്‍ പറഞ്ഞിരുന്നു. 2019ല്‍ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ പിടികൂടിയ പാക് സൈനിക ഉദ്യോഗസ്ഥനാണ് മേജര്‍ സയ്യീദ് മോയിസ് അബ്ബാസ് ഷാ. ‘
. 2019 ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെയായിരുന്നു വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. അഭിനന്ദന്‍ പറത്തിയ മിഗ്-24 വിമാനം പാകിസ്താന്‍ വെടിവെച്ചിടുകയായിരുന്നു. മിഗ് വിമാനം തകര്‍ന്ന് പാക് ഭൂമിയില്‍ പാരച്യൂട്ടില്‍ വന്നിറങ്ങിയ വര്‍ദ്ധമാനെ പാക് സൈന്യം പിടികൂടുകയായിരുന്നു. അന്ന് വര്‍ദ്ധമാനെ പിടികൂടിയത് മോയിസ് അബ്ബാസ് ഷാ ആയിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.