നടന്‍ കലാഭവന്‍ നവാസിന്റെ മരണത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ആസിഫ് അലിക്കെതിരെ രൂക്ഷവിമർശനം. കഴിഞ്ഞ ദിവസമായിരുന്നു കലാഭവന്‍ നവാസ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. ആസിഫ് അലി അദ്ദേഹത്തിന്റെ മരണത്തെ മോട്ടിവേഷനുള്ള വിഷയമാക്കിയെന്നാണ് വിമര്‍ശനം.ഒരു പരിപാടിയില്‍ സംസാരിക്കുന്ന ആസിഫ് അലിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നവാസിന്റെ മരണം ചൂണ്ടിക്കാണിച്ച് ജീവിതത്തില്‍ എന്ത് സംഭവിക്കുമെന്ന് നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ല, അതിനാല്‍ ഉള്ള സമയം അടിച്ചു പൊളിക്കണം എന്നാണ് വിഡിയോയില്‍ ആസിഫ് അലി പറയുന്നത്. ഈ പരാമർശത്തിന് പിന്നാലെയാണ് താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നത്.
”ഈയ്യൊരു അവസരത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല. ഞങ്ങളുടെയൊക്കെ സഹപ്രവര്‍ത്തകനും പ്രിയപ്പെട്ടവനുമായിരുന്ന കലാഭവന്‍ നവാസിക്ക ഇന്നലെ രാത്രി മരണപ്പെട്ടു. വളരെ ഷോക്കിങ് ആയിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിന്നെല്ലാം മനസിലാക്കാന്‍ സാധിക്കുന്നത്, ജീവിതത്തില്‍ എന്താണ് അടുത്തതായി സംഭവിക്കാന്‍ പോകുന്നത് നമുക്കറിയില്ല എന്നതാണ്.യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല ഇനി അദ്ദേഹത്തെ കാണില്ലെന്ന്. അത്രേയും അസ്ഥിരമാണ് ജീവിതമെന്നത്. നമുക്ക് ചെയ്യാനുള്ള കാര്യം ഒന്ന് മാത്രമാണ്. ഉള്ള സമയം അടിപൊളിയാക്കുക” എന്നാണ് വിഡിയോയില്‍ ആസിഫ് അലി പറയുന്നത്.
നിരവധി പേരാണ് അനവസരത്തിലുള്ള പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘ ആദരാഞ്ജലി പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ഇമ്മാതിരി മോട്ടിവേഷന്‍, ദുഃഖ വാര്‍ത്ത ചേര്‍ത്ത് പറയേണ്ടിയിരുന്നില്ല,
‘ആസിഫ് താങ്കളോട് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു. പക്ഷേ ഇത് വളരെ മോശം ആയിപ്പോയി. സിനിമയിലും സ്റ്റേജ് പെര്‍ഫോമന്‍സും കണ്ടേ നമുക്ക് അദ്ദേഹത്തെ പരിചയം ഉള്ളൂ. എന്നിട്ട് പോലും നമുക്ക് ഇന്നലെ ആ വാര്‍ത്ത കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയി. താങ്കള്‍ ഒരു സഹപ്രവാര്‍ത്തകനോട് കാണിച്ച രീതി ശരിയായില്ല. എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇത്തരത്തിലുള്ള കമന്റുകൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.