അഹമ്മദാബാദ്പ വിമാനദുരന്തത്തിന് പിന്നാലെയാണ് വിമാനത്തിന്റെ പഴക്കവും അറ്റകുറ്റപ്പണികളുമൊക്കെ ചർച്ചയായത്. ഇനി നിങ്ങൾ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്ന വിമാനത്തിന്റെ പഴക്കം വെറും 1 മിനിട്ടിനുള്ളിൽ അറിയാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.
10 വര്‍ഷം വരെ പ്രായം ചെയ്യ വിമാനങ്ങള്‍ പൊതുവെ പുതിയതായാണ് കണക്കാക്കുക. 10 മുതൽ 20 വര്‍ഷം വരെ പ്രായം ചെന്ന വിമാനമാണെങ്കിൽ സ്റ്റാൻഡേര്‍ഡ് എയര്‍ക്രാഫ്റ്റ് കാറ്റഗറിയിലാണ് ഉൾപ്പെടുത്താറുള്ളത്. 20 വര്‍ഷത്തിലേറെ പ്രായമുള്ള വിമാനമാണെങ്കിൽ അവ പഴക്കം ചെന്നതായി വിലയിരുത്താണെന്ന് കണക്കാക്കമെന്നാണ് പാരമൗണ്ട് ബിസിനസ് ജെറ്റ്സ് പറയുന്നത്.
ടിക്കറ്റിൽ നിന്നോ ബോര്‍ഡിംഗ് പാസിൽ നിന്നോ ഇമെയിലിൽ ലഭിച്ച ബുക്കിംഗ് കൺഫര്മേഷനിൽ നിന്നോ ഫ്ലൈറ്റ് നമ്പര്‍ കണ്ടെത്തുക. സാധാരണയായി രണ്ട് അക്ഷരങ്ങളും മൂന്ന് അക്കങ്ങളുമാണ് ഫ്ലൈറ്റ് നമ്പറായി രേഖപ്പെടുത്തുക. നാല് അക്കങ്ങളും ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് AI302, 6E203, UK981 എന്നീ രീതിയിലാകും ഫൈറ്റ് നമ്പര്‍.
ഫ്ലൈറ്റ് നമ്പര്‍ ഉപയോഗിച്ച് വിമാനത്തിന്റെ രജിസ്ട്രേഷൻ നമ്പര്‍ കണ്ടെത്താം. ഇന്ത്യയിൽ സാധാരണയായി “VT-” എന്നാണ് വിമാന രജിസ്ട്രേഷൻ നമ്പറുകളുടെ തുടക്കം. ഉദാഹരണത്തിന് VT-EXA, VT-ANU, SG-4001.
ഇനി വിമാനങ്ങളുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നമ്പര്‍, മോഡൽ, തത്സമയ ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാം. ഈ സൈറ്റുകളിൽ നിന്ന് അത് ലഭ്യമാകും.
FlightRadar24
FlightAware
Airfleets.net
Planespotters.net
രജിസ്ട്രേഷൻ നമ്പര്‍ ലഭിച്ചു കഴിഞ്ഞാൽ Airfleets.net അല്ലെങ്കിൽ Planespotters.net എന്നീ സൈറ്റുകളിൽ നിന്ന് നിങ്ങളുടെ വിമാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. എപ്പോഴാണ് വിമാനം നിര്‍മ്മിച്ചത്, ഏത് എയര്‍ലൈനാണ് ഈ വിമാനം മുമ്പ് ഉപയോഗിച്ചിരുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം നിങ്ങൾക്ക് ലഭിക്കും.