ആപ്പിൾ ഫോണുകളുടെ ഈടുനിൽപ്പും സുരക്ഷയും പരിശോധിക്കുന്നത് എങ്ങനെയെന്ന് അറിയാമോ. ഡെയിലി മെയിൽ ഇക്കാര്യത്തിൽ പുറത്തുവിട്ടിരിക്കുന്ന ഒരു റിപ്പോർട്ട് വൈറലാകുകയാണ്. ആപ്പിളിന്റെ രഹസ്യലാബ് സന്ദർശിച്ചാണ് അവർ ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഈ പരിശോധനകള്‍ ഐഫോണുകളില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. എയര്‍പോഡുകള്‍, ഐപാഡുകള്‍, മാക്കുകള്‍, വിഷന്‍ പ്രോ എന്നിവയുള്‍പ്പെടെ എല്ലാ ആപ്പിള്‍ ഉപകരണങ്ങളും ഈ ‘പരീക്ഷണങ്ങൾക്ക് വിധേയമാക്കും.
ലാബിനുള്ളില്‍ . കടല്‍ത്തീരങ്ങളിലോ സമുദ്രത്തിന് സമീപമോ അനുഭവപ്പെടാന്‍ സാധ്യതയുള്ള മൂടല്‍മഞ്ഞും ഈര്‍പ്പവും കൃത്രിമമായി സൃഷ്ടിക്കും. നുരയുന്ന സ്‌പ്രേകളുടെ സഹായത്തോടെയാണ് മൂടല്‍മഞ്ഞ് സൃഷ്ടിക്കുന്നത്. കടല്‍ത്തീരത്തുള്ളവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വേഗത്തില്‍ തുരുമ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുള്ള പരീക്ഷണങ്ങളുമുണ്ട്. 40 ഡിഗ്രി സെല്‍ഷ്യസിലും 90 ശതമാനം വരെ ഈര്‍പ്പത്തിലും പരീക്ഷണം നടത്തും.
വിയര്‍പ്പും ചെവിക്കായവും കൃത്രിമമായി സൃഷ്ടിച്ച് അവ തങ്ങളുടെ എയര്‍പോഡുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുന്നു. പാര്‍ട്ടിക്കിള്‍ ബോര്‍ഡ്, ഗ്രാനൈറ്റ്, തുടങ്ങിയ പ്രതലങ്ങളിലേക്ക് വീണ്ടും വീണ്ടും ഇട്ടുകൊണ്ടും പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഫോണ്‍ താഴെവീഴാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണത്. ഓരോ വീഴ്ചയിലും ഉപകരണത്തിനുണ്ടായ ആഘാതം, ആന്റിനയുടെ കാര്യക്ഷമത, വാട്ടര്‍പ്രൂഫ് സീലുകള്‍ എന്നിവയെല്ലാ പരിശോധനയ്ക്ക് വിധേയമാക്കുന്നു. വാട്ടര്‍ ഗണ്‍ ഉപയോഗിച്ച് പുത്തന്‍ ഐഫോണുകളില്‍ വെള്ളം ചീറ്റിച്ചാണ് ഫോണുകള്‍ വാട്ടര്‍പ്രൂഫ് ആണെന്ന് ഉറപ്പാക്കുന്നത്. ഉപകരണങ്ങള്‍ മിനിറ്റുകളോളം വെള്ളത്തിനടിയില്‍ മുക്കിയും പരിശോധനകളുണ്ട്.