പഹല്‍ഗാം ഭീകരാക്രമണത്തെയും ഓപ്പറേഷന്‍ സിന്ദൂറിനെയും കുറിച്ച് കേന്ദ്ര സർക്കാർ നൽകുന്ന വിവരങ്ങളിൽ സംശയമുണ്ടെന്നും പഹല്‍ഗാമിലെ ഭീകരര്‍ പാക്കിസ്ഥാനില്‍നിന്നുള്ളര്‍ തന്നെയാണെന്നതില്‍ ഉറപ്പില്ലെന്നും പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി അമിത്ഷാ. ഈ ഭീകരര്‍ പാക്കിസ്ഥാനികളാണെന്നതിന് തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുണ്ടെന്ന് അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പാകിസ്ഥാനെ രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണെന്നും. കോണ്‍ഗ്രസ് പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കുന്നുവെന്നും ഷാ പരഞ്ഞു. ‘പഹല്‍ഗാം കുറ്റവാളികള്‍ മരിച്ചുവെന്ന് അറിയുമ്പോള്‍ പ്രതിപക്ഷം സന്തോഷിക്കുമെന്ന് ഞാന്‍ കരുതിയത്. .. പക്ഷേ അവര്‍ അസ്വസ്ഥരാണെന്ന് തോന്നുന്നു..ആര്‍മിയുടെയും സിആര്‍പിഎഫിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത സൈനിക നടപടിയായ ഓപ്പറേഷന്‍ മഹാദേവിലൂടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരവാദികളെ വധിച്ചെന്നും അമിത് ഷാ പറഞ്ഞു. സുലൈമാന്‍, അഫ്ഗാന്‍, ജിബ്രാന്‍ എന്നിവരെയാണ് സുരക്ഷാസേന വധിച്ചത്. ലഷ്‌കറെ തൊയ്ബയുടെ എ കാറ്റഗറി കമാന്‍ഡറാണ് സുലൈമാന്‍. അഫ്ഗാന്‍, ലഷ്‌കറെയുടെ എ കാറ്റഗറി ഭീകരവാദിയാണ്, ജിബ്രാനും.
ബൈസരണ്‍ താഴ്വരയില്‍ നമ്മുടെ പൗരന്മാരെ കൊലപ്പെടുത്തിയ ഈ മൂന്നുപേരെയും ഇല്ലാതാക്കിക്കഴിഞ്ഞു, പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും ആറുദിവസത്തിനിപ്പുറം വിധവയായ യുവതിയെ കണ്ടു. ആ രംഗം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നേരത്തെ ദ് ക്വിന്റിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ചിദംബരം ഇതെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.