Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

പോയി ജയ്ഷെ മുഹമ്മദിനെ ഇല്ലാതാക്ക്, ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഒരുക്കണം; പ​ഗൽ​ഗാം ഭീകരാക്രമണം വിശദീകരിക്കാൻ ചെന്ന പാകിസ്ഥാനോട് നിലപാട് കടുപ്പിച്ച് അമേരിക്ക

പഹൽഗാം ഭീകരാക്രമണവും അതിന് പിന്നാലെയുണ്ടായ സൈനിക നടപടിയും വിശദീകരിക്കാൻ അമേരിക്കയിൽ പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെ ഇല്ലാതെയാക്കാൻ പാകിസ്ഥാൻ പരമാവധി എല്ലാം ചെയ്യണമെന്നും രാജ്യത്തിലുള്ള മത ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുതിർന്ന രാഷ്‌ട്രീയേനേതാവ് ബ്രാഡ് ഷെർമാൻ പ്രതിനിധി സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കുപ്രസിദ്ധ ഭീകരൻ ഒസാമ ബിൻ ലാദനെ കണ്ടെത്താൻ സഹായിച്ച ഡോ. ഷാകിൽ അഫ്രീദിയെ ജയിലിൽ നിന്ന് വിട്ടയക്കാനും ഷെർമാൻ ആവശ്യപ്പെട്ടു.. ‘ക്രൈസ്തവർ, ഹിന്ദുക്കൾ, അഹമ്മദിയ മുസ്ലിങ്ങൾ തുടങ്ങിയ മതന്യൂനപക്ഷങ്ങൾക്ക് അവരുടെ വിശ്വാസങ്ങൾ ആചരിക്കാനും, ഭയപ്പാടില്ലാതെ രാജ്യത്ത് ജീവിക്കാനും കഴിയണം. നീതി അവർക്കും ഉറപ്പാക്കണം’; ബ്രാഡ് ഷെർമാൻ പറഞ്ഞു.

പാകിസ്ഥാൻ എംപിയായ ബിലാവൽ ബുട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയിൽ എത്തിയിട്ടുള്ളത്. ഇന്ത്യൻ സംഘം ചെയ്തതത് പോലെ മുതിർന്ന അമേരിക്കൻ രാഷ്‌ട്രീയനേതാക്കളെയും പൗരപ്രമുഖരേയും കാണാനാണ് പാക് സംഘത്തിന്റെയും പദ്ധതി. ഇതിന്റെ ഭാഗമായിട്ടായിരുന്നു ബ്രാഡ് ഷെർമാനുമായുള്ള കൂടിക്കാഴ്ച.

‘പാകിസ്ഥാനി പ്രതിനിധികളോട് ഭീകരവാദത്തിനെ നേരിടാനും, ഡാനിയേൽ പേർളിനെ വധിച്ച ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയെ ഇല്ലാതെയാക്കാനും ആവശ്യപ്പെട്ടു’ എന്ന് ചർച്ചകൾക്ക് ശേഷം ബ്രാഡ് ഷെർമാൻ എക്‌സിൽ പങ്കുവെച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!