മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് .ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലാണ് നായികയായി വിസ്മയ എത്തുക. ഇപ്പോഴിതാ വിസ്മയുടെ അരങ്ങേറ്റത്തെ കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ .
‘ഇന്നത്തെ കാലത്തെ ന്യൂ ജെൻ കുട്ടികളിലും പലരും അവർ ഡിസൈൻ ചെയ്യുന്ന അവരുടെ ജീവിതവും കരിയറും മുന്നോട്ട് കൊണ്ടുപോകുന്നത്. വിവാഹം , കുടുംബം ,കുട്ടികൾ അതൊന്നും പഴയകാലത്തെ പോലെ ഇപ്പോഴത്തെ കുട്ടികളുടെ പരിഗണനയിൽ ഇല്ല. മോഹൻലാലും ഭാര്യ സുചിത്രയും മക്കളുടെ കാര്യത്തിൽ ഇടപെടാറില്ല.
മകൻ അപ്പു യാദൃശ്ചികമായി മനസില്ലാ മനസോടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. ഇപ്പോൾ എല്ലാവരേയും വിസ്മയിപ്പിച്ച് കൊണ്ടാണ് വിസ്മയ സിനിമയിലേക്ക് കടന്നുവരുന്നത്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന തുടക്കത്തിലൂടെയാണ് അവർ സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. നായികയായിട്ടാണ് അവർ എത്തുന്നത്.മകൾക്ക് അച്ഛൻ ആശംസയും നൽകി. ഉന്നതരായ പലരിൽ നിന്നും പല വിവാഹാലോചനകളും മകൾക്ക് വേണ്ടി മോഹൻലാലിനെ തേടി എത്തിയിരുന്നു. മോഹൻലാലിന്റെ നിലയിലുള്ള ഒരാളുടെ മകളെ വിവാഹം കഴിക്കാൻ ഏത് നിലയിലുള്ള ആലോചനയും നിഷ്പ്രയാസം ലഭിക്കുന്നതേ ഉള്ളൂ. എന്നാൽ മോഹൻലാൽ അദ്ദേഹത്തിന്റെ മകളുടെ ഇഷ്ടത്തിനൊപ്പം നിലകൊണ്ടു
കോളേജ് പഠനത്തിന് ശേഷം ന്യൂയോർക്കിൽ താമസിച്ച് ഡാൻസും അഭിനയവുമൊക്കെ പരിശീലിച്ചിരുന്നു. ന്യൂയോർക്കിൽ വച്ച് പല നാടകങ്ങളിലും വിസ്മയ അഭിനയിച്ചിരുന്നു, ഒപ്പം ഡാൻസും പ്രാക്ടീസ് ചെയ്തു. പിന്നെ ആയോധന കല പഠിക്കാൻ തായ്ലെന്റിൽ പോയി.
അച്ഛനെ പോലെ തന്നെ മകളും കഥയും കവിതയുമൊക്കെ എഴുതുന്ന സ്വഭാവക്കാരിയാണ്. വിസ്മയ്ക്ക് അൽപം തടിയുള്ളത് കൊണ്ട് ഡാൻസും ഫൈറ്റുമൊക്കെ വഴങ്ങുമോയെന്ന പലരും ചോദിക്കുന്നു. എന്നാൽ വിസ്മയയുടെ ബോഡി ഫ്ലക്സിബിളിറ്റി അപാരമാണ്. ഇനി അഭിനയത്തിന്റെ കാര്യമെടുത്താൽ മോഹൻലാലിനേയും പ്രണവിനേയും കടത്തിവെട്ടുമെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അത്രയ്ക്കും അഭിനയ മികവുണ്ടെന്നാണ് അറിയാൻ സാധിച്ചത്. എന്തായാലും സിനിമയിൽ തുടരാനാണ് അവരുടെ താത്പര്യം. മറ്റാർക്കും ലഭിക്കാത്ത സ്വീകാര്യതയാണ് വിസ്മയ്കക് ലഭിക്കുന്നത്. ഉന്നതരായ സിനിമാക്കാരുടെ പെൺമക്കൾ പലരും സിനിമയിൽ കടന്ന് വന്ന് ഉയരങ്ങൾ കീഴടക്കിയത് നമ്മൾ കണ്ടതാണ്,
കീർത്തി സുരേഷ്, കല്യാണി പ്രിയദർശന്‍ ഇവരൊക്കെ മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും കടന്ന് കൂടിയിട്ടുണ്ട്. പണ്ടൊക്കെ ഒരു നടി സിനിമയിൽ കത്തി ജ്വലിച്ച് നിൽക്കുമ്പോൾ അവരുടെ വിവാഹം നടന്നാൽ അതോടെ അവരുടെ കരിയർ അവസാനിക്കും. എന്നാൽ ഇന്ന് അങ്ങനെയല്ല വിവാഹം കഴിച്ചാലും ലിവിങ് ടുഗേദർ ആണെങ്കിലും അതൊന്നും അവരെ ബാധിക്കില്ല. നയൻതാരയും കീർത്തി സുരേഷും സാമന്തയുമൊക്കെ പിടിച്ചുനിൽക്കുന്നത് കാലഘട്ടത്തിന്റ വ്യതിയാനം കൊണ്ടാണ്. സിനിമയിൽ നിന്നും മാത്രമല്ല പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാൽ രണ്ടും മൂന്നും കോടി കിട്ടും. പ്രണവിനെക്കാളും ഒരുപടി മുന്നിലാണ് വിസ്മയ. തത്കാലം വിവാഹമൊന്നും വേണ്ടെന്നാണ് വിസ്മയയുടെ തീരുമാനം. അഭ്രിപാളിയിലേക്ക് കടന്നുവരുന്ന അവർക്ക് ആശംസകൾ.