Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

​ഗുരുത്വാകർഷണ ബലത്തെ വരെ അപമാനിച്ചു, ഒരു മാറ്റവുമില്ല വീണ്ടും പഴയപടി; ജനക്കൂട്ടത്തെ വരെ തൂക്കിയെറിയുന്ന ബാലയ്യ; ട്രോൾപൂരമായി ‘അഖണ്ഡ 2’ ടീസർ

നന്ദമുരി ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമ ‘അഖണ്ഡ 2’വിന് ട്രോൾ പൂരം. 2021 ൽ പുറത്തിറങ്ങിയ ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമാണിത്. അഖണ്ഡ 2 വിന്റെ ടീസർ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. താണ്ഡവം എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. റിലീസിന് പിന്നാലെ ടീസറിലെ ഒരു രംഗം വൻതോതിൽ ട്രോൾ ഏറ്റുവാങ്ങുകയാണ്. ബാലയ്യ ഇപ്പോഴും പഴയപടിയാണെന്നും ​ഗുരുത്വാകർഷണത്തെയൊക്കെ കാറ്റിൽ പറത്തിയെന്നും കമന്റുകൾ പറയുന്നു.

ടീസറിൽ ബാലയ്യയുടെ കഥാപാത്രം തന്റെ കയ്യിലുള്ള ശൂലം ഉപയോഗിച്ച് വില്ലന്മാരെ കറക്കി കൊല്ലുന്നതും അവരെയെല്ലാം അതുപയോഗിച്ച് പൊക്കി എടുക്കുന്നതുമാണ് ട്രോളിന് ഇരയായിരിക്കുന്നത്.

ഈ സീന്‌ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ധാരാളം ട്രോളുകൾ ഉയരുന്നുണ്ട്. ‘മഴ പെയ്യുമ്പോൾ ഞാൻ ഇങ്ങനെയാണ് ടെറസിൽ നിന്ന് തുണി എടുത്തുകൊണ്ട് വരുന്നത്’, ‘മിക്സിയിൽ അരയ്ക്കുന്നത് പോലെയാണ് ബാലയ്യ വില്ലന്മാരെ കൊല്ലുന്നത്’, എന്നിങ്ങനെയാണ് വരുന്ന കമന്റുകൾ.


ബാലയ്യയുടെ ആക്ഷൻ സീനുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശിവ ഭക്തനായാണ് സിനിമയിൽ ബാലയ്യ എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. പ്രഗ്യാ ജെയ്സ്വാള്‍ ആണ് അഖണ്ഡ 2 വിൽ നായികയായി എത്തുന്നത്. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!