തുടർച്ചയായുണ്ടായ പരാജയങ്ങൾ മൂലം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ കടുത്ത സമ്മര്‍ദത്തില്‍ ആണെന്ന് മുന്‍താരം ആകാശ് ചോപ്ര. ഗംഭീര്‍ കോച്ചായതിന് ശേഷം കളിച്ച ഒന്‍പത് ടെസ്റ്റില്‍ ഏഴിലും ഇന്ത്യയ്ക്ക് തോൽവിയാണ് നേരിട്ടത്.ഇതോടെയാണ് ഗംഭീറിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര രംഗത്തെത്തിയത്. ടെസ്റ്റില്‍ ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ പ്രകടനം വളരെ മോശമാണ്. ഗംഭീറിന് മേലുളള സമ്മര്‍ദം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ പരമ്പരയോടെ ഗംഭീറിനെതിരെ കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുമെന്നും ആകാശ് ചോപ്ര പറയുന്നു.
മുമ്പ് ദിനേശ് കാര്‍ത്തികും ഗംഭീറിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ക്യാപ്റ്റനായിരുന്നപ്പോള്‍ ആക്രമണോത്സുകതയുള്ള മികച്ച ക്യാപ്റ്റനായിരുന്നു ഗംഭീര്‍. ഇപ്പോൾ പരിശീലകനായപ്പോള്‍ തന്ത്രങ്ങളുടെ കാര്യത്തിലും അദ്ദേഹം മികവ് കാട്ടുന്നു. എന്നാല്‍ കളിക്കാരെ മാനേജ് ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് ആശങ്ക. കാര്‍ത്തിക് സ്‌കൈ സ്‌പോര്‍ട്‌സിന്റെ പോഡ് കാസ്റ്റില്‍ പറഞ്ഞു.
കളിക്കാരെ കൈകാര്യം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കാനുണ്ട്. ഓരോ കളിക്കാരനും വ്യത്യസ്തനാണ്. കളിക്കാരെ വിശ്വാസത്തിലെടുത്ത് ഗ്രൗണ്ടിലിറക്കിയാല്‍ പിന്നീട് അവരെ വിശ്വസിക്കുക എന്നതാണ് കോച്ചിന്റെ ജോലി. അതാണ് ഗംഭീറിന് മുന്നിലുള്ള വെല്ലുവിളിയുമെന്നും കാര്‍ത്തിക് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചു തുടങ്ങിയ ഗംഭീറിന് കീഴില്‍ പക്ഷെ ഇന്ത്യ നാട്ടില്‍ ന്യൂസിലന്‍ഡിനോട് 0-3ന്റെ സമ്പൂര്‍ണ തോല്‍വി വഴങ്ങി
പിന്നാലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ജയിച്ചെങ്കിലും പിന്നീട് മൂന്ന് ടെസ്റ്റുകള്‍ തോറ്റ് അഞ്ച് മത്സര പരമ്പരയില്‍ 1-3ന് തോറ്റു.