Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

രാജ്യത്തെ നടുക്കി വൻ ദുരന്തം; അഹമ്മാദാബാദിൽ ടേക്ക് ഓഫിനിടെ യാത്രാവിമാനം തകർന്നു, 242 യാത്രക്കാര്‍ക്ക് പുറമേ പ്രദേശവാസികളും ദുരന്തത്തിന് ഇരയായെന്ന് സൂചന

വൈകുന്നേരം അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ എയർ ഇന്ത്യ അഹമ്മദാബാദ്-ലണ്ടൻ വിമാനം തകർന്നുവീണു.ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം.

പ്രാഥമിക വിവരം അനുസരിച്ച്, 242 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോ​ഗിക പ്രതികരണം വന്നിട്ടില്ല.പതിച്ചത് ജനവാസ പ്രദേശത്താണ് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ദുരന്തത്തിന്റെ വ്യാപ്തി വലുതാകാന്‍ സാധ്യതയുണ്ട്.

അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസ് വകുപ്പ് അഞ്ചിലധികം അഗ്നിശമന വാഹനങ്ങൾ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. മുന്നറിയിപ്പിനെത്തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു,

സംഭവത്തിന്റെ കാരണവും വിമാനത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനത്താവള അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!