എലിവിഷം ഏതെങ്കിലും എലി കണ്ടെത്തിയാൽ എങ്ങനെയിരിക്കും. സ്വയം നശിക്കാനുള്ള വിദ്യ കണ്ടെത്തുന്ന ഭൂമിയിലെ ഒരയൊരു ജീവി മനുഷ്യനാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോഴുള്ള എഐ ട്രെൻിനെയും വിനാശകാരിയായാണ് അവർ വിലയിരുത്തുന്നത്. ഇപ്പോഴിതാ 2300 ആകുമ്പോഴേക്കും ലോക ജനസംഖ്യ ( World Population) 10 കോടിയായി ചുരുങ്ങുമെന്ന് പ്രവചനം നടത്തിയിരിക്കുകയാണ് . നിലവിലുള്ള 800 കോടി ജനസംഖ്യയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപനം മൂലമാണ് ഭാവിയില്‍ ഇത് സംഭവിക്കാന്‍ പോകുന്നതെന്നും അമേരിക്ക ആസ്ഥാനമായുള്ള സാങ്കേതിക വിദഗ്ദ്ധന്‍ മുന്നറിയിപ്പ് നല്‍കി.
ഒക്ലഹോമ സര്‍വകലാശാലയിലെ സുഭാഷ് കാക്ക് ആണ് ആശങ്കപ്പെടുത്തുന്ന പ്രവചനം നടത്തിയത്. ജോലികള്‍ വെട്ടിക്കുറയ്ക്കുന്ന എഐ വഴി ഭാവിയില്‍ സംഭവിക്കാമെന്നാണ് സുഭാഷ് കാക്കിന്റെ അവകാശവാദം.’ഇത് സമൂഹത്തിനും ലോക സമൂഹത്തിനും വിനാശകരമായിരിക്കും.
വരുമാനം ഇല്ലാതെയാകുന്നതോടെ കുട്ടികളെ ജനിപ്പിക്കാന്‍ ആളുകള്‍ മടിക്കും. ജനനനിരക്ക് കുറയുന്നതിന് ഇത് കാരണമാകും. കുഞ്ഞുങ്ങള്‍ ജനിക്കാതെ വരുന്നതോടെ, ആഗോള ജനസംഖ്യ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരും. ഇതിന്റെ ഫലമായി 2300ലോ 2380ലോ ഭൂമിയിലെ ജനസംഖ്യ കുത്തനെ കുറഞ്ഞ് 10 കോടിയായി ചുരുങ്ങും. സുഭാഷ് കാക്ക് വിശദീകരിക്കുന്നു.
സമീപകാലത്ത് യൂറോപ്പ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ജനസംഖ്യാ കുറവ് പ്രകടമാണ്. ഇത് ഉദാഹരമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ജോലികള്‍ ഇല്ലാതാക്കുമെന്ന കാക്കിന്റെ വാദത്തിന് സമാനമായ മുന്നറിയിപ്പ് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡിയും നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം എന്‍ട്രി ലെവല്‍ വൈറ്റ് കോളര്‍ ജോലികള്‍ എഐയ്ക്ക് ഇല്ലാതാക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.