പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും സ്‌ത്രീകള്‍ക്കുമെതിരെ പൊതുവേദിയിൽ അധിക്ഷേപ പരാമര്‍ശം നടത്തി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍. ഇവർക്ക്സിനിമ എടുക്കാന്‍ വേണ്ടി ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണെന്നും അവര്‍ക്കൊന്നും സിനിമ അറിയില്ലെന്നും മതിയായ പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞു.
സ്‌ത്രീ പക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി തിരുവനന്തപുരത്ത് നടക്കുന്ന സിനിമ കോണ്‍ക്ലേവിലായിരുന്നു അടൂരിന്‍റെ പരാമര്‍ശം. പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്‌ണന്‍.
ചലച്ചിത്ര കോര്‍പ്പറേഷന്‍ ഇവർക്ക് നൽകി വെറുതെ പണം കളയരുതെന്നും ഇത് ആളുകളുടെ നികുതിപ്പണമാണെന്നും മറ്റ് പല സുപ്രധാന കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അടൂര്‍ ചൂണ്ടിക്കാട്ടി.
അന്‍പത് ലക്ഷം വീതം മൂന്ന് പേര്‍ക്കായി നല്‍കണമെന്നും അടൂര്‍ പറഞ്ഞു. സെക്‌സ് സീന്‍ കാണാന്‍ വേണ്ടി മാത്രമായി തിയേറ്ററിലേക്ക് ആളുകള്‍ ഇടിച്ച് കയറിയെന്നും അടൂര്‍ പറഞ്ഞു. സ്‌ത്രീകളായത് കൊണ്ട് മാത്രം അവസരം നല്‍കരുതെന്നും അടൂര്‍ പറഞ്ഞു. സംവിധായകന്‍ ഡോ.ബിജു ഉള്‍പ്പെടെയുള്ളവരെ സദസിലിരുത്തിയായിരുന്നു അടൂരിന്‍റെ വിവാദ പ്ര,സ്താവനകൾ.
അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ പ്രസംഗത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് വേദിയിലും സദസില്‍ നിന്നുമായി ഉയർന്നുവന്നത്. ഗായിക പുഷ്‌പലത പ്രസംഗത്തിനിടെ പരാമര്‍ശത്തെ ചോദ്യം ചെയ്‌തു. സിനിമയെടുത്താണ് പഠിക്കുന്നതെന്നാണ് പുഷ്‌പലത പറഞ്ഞത്. പിന്നാലെ പ്രസംഗിക്കാന്‍ വന്ന ശ്രീകുമാരന്‍ തമ്പി താന്‍ സിനിമ പഠിച്ചത് സിനിമയെടുത്താണെന്ന് അടൂരിന് അപ്പോൾ തന്നെ മറുപടി നല്‍കി.