ബോളിവുഡ് താരം ആമിർഖാന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആദ്യ ഭാര്യ റീന ദത്തയുമായി വേർപിരിഞ്ഞതിന് ശേഷം താൻ സ്വയം കൊല്ലാൻ ശ്രമിച്ചിരുന്നു എന്നാണ് ആമിർ ഖാൻ പറയുന്നത്.
റീനയും ഞാനും വേർപിരിഞ്ഞ ദിവസം വൈകിട്ട് ഞാൻ ഒരു ബോട്ടിൽ മുഴുവൻ മദ്യം കഴിച്ചു. പിന്നീടുള്ള ഒന്നര വർഷത്തോളം ഞാൻ പൂർണമായും മദ്യത്തിന് അടിമയായിരുന്നു. ഞാൻ ഉറങ്ങിയിരുന്നതേയില്ല. ഞാൻ എന്നെ തന്നെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു- എന്നാണ് ആമിർ ഖാൻ പറഞ്ഞത്.
ക്വായമത് സെ ക്വായമത് തഖ് എന്ന സിനിമയിലൂടെയാണ്ആ മിർ കാനും റീന ദത്തയും പ്രണയത്തിലായത്. 1986 ഏപ്രിൽ 18 നായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് മക്കളും ആ ബന്ധത്തിൽ ആമിറിനും റീനയ്ക്കും പിറന്നു. പിന്നീട് . 16 വർഷത്തെ ദാമ്പത്യ ജീവിതത്തിന് അവസാനം 2002 ൽ റീന ദത്തയും ആമിർ ഖാനും വേർപിരിഞ്ഞു, വേർപിരിയലിന് ശേഷം മക്കളുടെ കസ്റ്റഡി റീന ഏറ്റെടുത്തു
റീന ദത്തയുമായുള്ള വേർപിരിയലിന് ശേഷം, കാലങ്ങൾക്ക് ശേഷമാണ് സംവിധായികയായ കിരൺ റാവു ആമിറിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. 2005 ൽ ഇരുവരും വിവാഹിതരായി.
2011 ൽ വാടകഗർഭധാരണത്തിലൂടെ മകൻ പിറന്നു എന്ന സന്തോഷ വാർത്ത ഇരുവരും അറിയിച്ചു. പതിനാറ് വർഷത്തിന് ശേഷം ആ ദാമ്പത്യവും അവസാനിച്ചു. 2021 ൽ ആണ് ഇരുവരും വേർപിരിഞ്ഞത്. വേർപിരിഞ്ഞുവെങ്കിലും ഞങ്ങളുടെ സൗഹൃദം തുടരുമെന്ന് ഇരുവരും അറിയിച്ചു. മകനെ ഒരുമിച്ചാണ് വളർത്തുന്നതും.