പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഭൂമിയ്ക്കുണ്ടാക്കുന്ന ദോഷം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല. സംസ്‌കരിക്കാന്‍ പ്രയാസമുള്ള ഇവ വിഘടിക്കുന്നതിനായി , നൂറുകണക്കിന് അല്ലെങ്കില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തേക്കാം, എന്നാല്‍ അതിനുശേഷം അതിലും മാരകമായ മൈക്രോപ്ലാസ്റ്റിക്‌സായി നിലനില്‍ക്കും. കര മാത്രമല്ല കടലും പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞു കഴിഞ്ഞു ദ ഗ്രേറ്റ് പസഫികിന്റെ മാലിന്യ പാച്ചിന്റെ 99% വും പ്ലാസ്റ്റിക് അടങ്ങിയതാണെന്നതില്‍ അതില്‍ അതിശയിക്കാനില്ല.
കാലങ്ങള്‍ നീണ്ട ഗവേഷണങ്ങളുടെ ഫലമായി ധാരാളം പ്ലാസ്റ്റിക് ബദലുകള്‍ പല രാജ്യങ്ങളിലായി പുറത്തിറങ്ങിയിട്ടുണ്ട്, പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ് പാക്കേജിംഗ് മുതല്‍, തുണിയുല്‍പ്പന്നങ്ങള്‍ പോലും ഇതില്‍ ഇടം പിടിക്കുന്നു.
എന്നാല്‍ ഇപ്പോഴും പ്ലാസ്റ്റിക് ആവശ്യമായി വരുന്ന ചില സാഹചര്യങ്ങളുണ്ട്, ഉദാഹരണത്തിന് ദ്രാവകരൂപത്തിലുള്ള വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിന് ഇവ അനിവാര്യമാണ് ഇപ്പോഴിതാ ജപ്പാനിലെ ഒരു കൂട്ടം ഗവേഷകര്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച അവരുടെ പ്രബന്ധം അനുസരിച്ച്, വലിയൊരു വഴിത്തിരിവിലാണ് ശാസ്ത്രലോകം.
സുതാര്യമായ പേപ്പര്‍ബോര്‍ഡ് (tPB) ആണ് ഇവര്‍ ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. എത്ര പ്രയാസകരമായ പരിസ്ഥിതിയിലും ഇവ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും വിഘടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
സസ്യങ്ങളില്‍ നിന്നുള്ള സെല്ലുലോസ് കൊണ്ടാണ് ഇവയുടെ നിര്‍മ്മാണം. അതിനാല്‍ മണിക്കൂറുകളോളം ദ്രാവകങ്ങള്‍ ഇതില്‍ ചോര്‍ന്നൊലിക്കാതെ സൂക്ഷിക്കാന്‍ കഴിയും:
എന്നാല്‍ ആകെയുള്ള പോരായ്മ ഇവ പുനരുപയോഗത്തിന് അത്ര നല്ലതല്ല എന്നുള്ളതാണ്. അതായത് രണ്ടാമത് ഉപയോഗിക്കുമ്പോള്‍ ഇവയുടെ സുതാര്യത കുറയുന്നു. എന്നാല്‍ അതൊരു വലിയ പ്രശ്‌നമായി ഉയര്‍ന്നു വരുന്നില്ല.