Thursday, June 26, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

വൻദുരന്തം; മുടക്കിയത് 200 കോടി, 19-ാം ദിനംവരെ നേടിയത് 24 ശതമാനം, ത​ഗ് ലൈഫിനെ കൈവിട്ട് നടന്റെ ആരാധകരും

37 വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം ഈ ഹൈപ്പോടെയാണ് ത​ഗ്ലൈഫ് തീയേറ്ററുകളിലെത്തിയത്. ആദ്യം ഇരുകൈകളും നീട്ടിയാണ് ആരാധകർ ചിത്രത്തിന്റെ ട്രെയിലറും ടീസറുമെല്ലാം സ്വീകരിച്ചത്. എന്നാൽ തിയേറ്ററിൽ ആ ഹൈപ്പൊന്നും ഫലം കണ്ടില്ല. ആദ്യ ഷോ മുതൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നു. ഇപ്പോഴിതാ പൂർണ്ണമായും ചിത്രം ബോക്സോഫീസിൽ തകർന്നിരിക്കുകയാണ്.

ത​ഗ് ലൈഫിന്റെ പരാജയത്തിൽ പ്രതികരണവുമായി മണിരത്നവും രം​ഗത്ത് എത്തിയിരുന്നു. പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കാനാണ് ശ്രമിച്ചതെന്നും എന്നാലതിൽ പരാജയപ്പെട്ടുവെന്നും ക്ഷമിക്കണമെന്നും മണിരത്നം പറഞ്ഞിരുന്നു. ഈ അവസരത്തിൽ ത​ഗ് ലൈഫ് ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.

200 കോടി ബജറ്റിലാണ് ത​ഗ് ലൈഫ് ഇറങ്ങിയത്. എന്നാൽ റിലീസ് ചെയ്ത് പത്തൊൻപത് ദിവസം വരെ മുടക്കു മുതലിന്റെ 24 ശതമാനം മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് എന്റർടെയ്മെന്റ് സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നു.

പത്തൊൻപതാം ദിവസം ഒരു ലക്ഷം രൂപ മാത്രമാണ് ത​ഗ് ലൈഫിന് നേടാനായത്. 19-ാം ദിവസം 66 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 48.13 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷൻ. 50 കോടി പിന്നിടാൻ ഇനി 1.87 കോടി രൂപ ത​ഗ് ലൈഫിന് ആവശ്യമാണ്. നികുതി ഉൾപ്പെടെ 56.79 കോടിയാണ് കമൽഹാസൻ നായകനായ ചിത്രത്തിൻ്റെ ഗ്രോസ് കളക്ഷൻ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!