എന്താണ് പരാദങ്ങള്‍ എന്നു പറഞ്ഞാല്‍. തലയിലെ പേന്‍ മുതല്‍ വയറിലെ വിര വരെ നമ്മളെ ആശ്രയിച്ചു ജീവിക്കുന്ന എന്തും ഈ ഗണത്തില്‍ വരും. എന്നാല്‍ അവയെല്ലാം അതിജീവിക്കാന്‍ നമ്മള് പഠിച്ചുകഴിഞ്ഞു. പക്ഷേ ഇന്ന് അതിലും വലിയ പരാദത്തിന്റെ പിടിയിലാണ് ലോകത്തെ ഓരോ മനുഷ്യരും അതു വേറൊന്നുമല്ല സ്മാര്‍ട്ട് ഫോണുകള്‍ തന്നെയാണ്, ഇവ നമ്മുടെ സമയവും പണവും ബന്ധങ്ളുമെല്ലാം തിന്നു തീര്‍ക്കുന്നു.
നമ്മുടെ പെരുമാറ്റത്തെ സ്വാധീനിച്ച് നമ്മെ സ്ക്രോള്‍ ചെയ്യിക്കാനും പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യിക്കാനും ഇതിലുള്ള ആപ്പുകളും കണ്ടന്റുകളും പര്യാപ്തമാണ്.നമ്മുടെ സ്ക്രോളിംഗിനെക്കുറിച്ച് ലഭിക്കുന്ന ഡാറ്റ ആ ചൂഷണം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗപ്പെടുന്നു.
എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുടെ ചൂഷണ സ്വഭാവത്തെക്കുറിച്ച് പൂര്‍ണ്ണമായി അറിവുണ്ടെങ്കിലും അവയെ ഒഴിവാക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കുന്നില്ല
ഗവണ്മെന്റുകളും കമ്പനികളും മൊബൈല്‍ ആപ്പുകള്‍ വഴി അവരുടെ സേവന വിതരണം ഓണ്‍ലൈനായി മാറ്റുന്നതിലൂടെ, നമ്മുടെ ഫോണുകളോടുള്ള ആശ്രിതത്വം കൂടുതല്‍ ഉറപ്പിക്കുക മാത്രമാണ് ചെയ്തത്. ബാങ്ക് അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാനോ സര്‍ക്കാര്‍ സേവനങ്ങള്‍ ആക്സസ് ചെയ്യാനോ നമ്മള് ഫോണുപയോഗിക്കുന്നു. ഇത് പലവിധ ചൂഷണങ്ങള്‍ക്കും കാരണമാകുന്നു.
ഇത്തരം ചൂഷണങ്ങളെയും ഫോണ്‍ അടിമത്വത്തെയും മറികടക്കാന്‍ ഒരു കൂട്ടായ നടപടിയാണ് ആവശ്യം. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ നിരോധനം ഇതിനൊരു ഉത്തമ ഉദാഹരണമാണ്.