Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

കോണ്‍ഗ്രസിന്റെ അനുനയനീക്കം: രാത്രി അന്‍വറിന്റെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, തിങ്കളാഴ്ച്ച അന്‍വര്‍ പത്രിക സമര്‍പ്പിക്കും

പി വി അന്‍വറിനെ അനുനയിപ്പിക്കാനായി പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ രാത്രിയാണ് രാഹുല്‍ അന്‍വറിന്റെ ഒതായിലെ വീട്ടിലെത്തിയത്. പതിനൊന്ന് മണിക്ക് എത്തിയ രാഹുല്‍ മടങ്ങിയത് രാത്രി പന്ത്രണ്ട് മണിയോടെ. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു.

അതേസമയം,
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് ടിഎംസി സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. തിങ്കളാഴ്ച പാര്‍ട്ടിയുടെ എല്ലാ നേതാക്കന്മാരോടും നിലമ്പൂരില്‍ എത്താന്‍ പിവി അന്‍വര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാമനിര്‍ദേശ പത്രിക നല്‍കുകയെന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്ന് സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു.

യുഡിഎഫിലേക്ക് ഇല്ലെന്നും ഇനി ചര്‍ച്ചയ്ക്കായി ഒരു നേതാവും തന്നെ വിളിക്കേണ്ടെന്നും പി വി അന്‍വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് അനുനയ നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിനെ കണ്ടത്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളെല്ലാം ആത്മാര്‍ത്ഥമായിട്ടു തന്നെയാണ് തന്നെ വിളിക്കുന്നതെന്നും എല്ലാവരോടും നോ പറയാന്‍ പ്രയാസമുളളതുകൊണ്ടാണ് തന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു.

. അന്‍വര്‍ മത്സരിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. അന്‍വറിന്റെ കാര്യത്തില്‍ ഇനി പ്രതീക്ഷ വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചാല്‍ അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കാമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വം അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം അന്‍വര്‍ തള്ളുകയായിരുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!