Saturday, June 14, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഇനി വാട്‌സാപ്പില്‍ നിന്ന് ലീവെടുക്കാം, സംവിധാനം ഇങ്ങനെ

വാട്‌സാപ്പില്‍ നിന്നും കുറച്ച്കാലം മാറിനില്‍ക്കണമെന്ന് തോന്നിയിട്ടുണ്ടോ. എന്നാല്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക എന്നത് മാത്രമാണ് അതിനുള്ള ഓപ്ഷന്‍. ഇപ്പോള്‍ ഈ വിഷയത്തിന് കൂടുതല്‍ സൗകര്യപ്രദമായ ഫീച്ചര്‍ വരാന്‍ പോകുന്നു. ് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യാതെയും, നഷ്ടപ്പെടാതെയും, വാട്സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെയും ഇനി ഒരു ലീവെടുക്കാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമും, ഫേസ്ബുക്കുമെല്ലാം ലോഗ്ഔട്ട് ചെയ്യുന്നത് പോലെ വാട്സ്ആപ്പും ലോഗ്ഔട്ട് ചെയ്ത് ഉപയോഗിക്കുന്നതിന് എല്ലാവര്‍ക്കും ഉടന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഈ പുതിയ ഫീച്ചര്‍ ഇതുവരെ ഉപയോക്താക്കളിലേക്ക് എത്തിയിട്ടില്ല. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പില്‍ നിന്ന് ലോ?ഗ്ഔട്ട് ചെയ്യുമ്പോള്‍ രണ്ട് ഓപ്ഷനുകളാണ് നിലവിലുള്ളത്. ‘ഡേറ്റ ഇല്ലാതാക്കുക’, ‘എല്ലാ ഡേറ്റയും നിലനിര്‍ത്തുക’. ലോഗ്ഔട്ട് ചെയ്യുമ്പോള്‍ ഇതില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍ അനുസരിച്ചായിരിക്കും പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചാറ്റ്ബോക്സ്.

ലോഗ്ഔട്ട് ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്ന് വാട്സ്ആപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് ആന്‍ഡ്രോയിഡിന് മാത്രമാണോ, അതോ ഐ ഫോണിനും ബാധകമാണോ എന്നും വ്യക്തമല്ല. ഐഫോണിന് ഫീച്ചര്‍ ലഭ്യമായാല്‍ തന്നെ ആന്‍ഡ്രോയിഡില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ഈ അപ്ഡേഷന്‍ ആദ്യമായി കാണാന്‍ കഴിഞ്ഞത്. ആപ്പ് സെറ്റിങ്സില്‍ നിന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്റെ അടുത്തായി ലോഗ്ഔട്ട് ഓപ്ഷന്‍ വരുമെന്നാണ് പുറത്തുവരുന്ന സൂചന.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!