ഇനി മുതല്‍ ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുന്ന വിദ്യാര്‍ത്ഥികളെ പൊക്കാന്‍ എക്സൈസും . ഇതിനായി ജൂണ്‍ രണ്ട് മുതല്‍ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ്.
ജൂണ്‍മാസം എല്ലാ അധ്യയന ദിവസവും സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് അരമണിക്കൂര്മുന്പും ആരംഭിച്ച് അരമണിക്കൂര്‍വരെയും ക്ലാസ് കഴിഞ്ഞ് അരമണിക്കൂര്‍വരെയും നിരീക്ഷണം ഏര്‍പ്പെടുത്തും.
മാത്രമല്ല, സ്കൂള്‍ സമയത്ത് യൂണിഫോമില്‍ കറങ്ങിനടക്കുന്ന കുട്ടികളെ കാണുകയാണെങ്കില്‍ അത് ് സ്കൂള്‍ വഴി അവരുടെ രക്ഷിതാക്കളെ അറിയിക്കും. കൂടാതെ കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടോ എന്നും ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധന നടത്താനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.
എക്സൈസ് വകുപ്പും വിമുക്തി മിഷനും ചേര്‍ന്നാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. ലഹരിപദാര്‍ഥങ്ങള്‍ സംബന്ധിച്ച പരാതികള്‍ 9656178000, 9447178000, ടോള്‍ഫ്രീ നമ്പര്‍ 14405 എന്നിവ വഴി അറിയിക്കാം.