Friday, June 27, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

പാകിസ്ഥാനെ പിന്തുണച്ച ‘നന്ദികെട്ട രാജ്യ’ത്തിന് പണി വരുന്നത് പലവഴിക്ക്; തുര്‍ക്കിയെ ആകാശത്ത് പാഠം പഠിപ്പിക്കാന്‍ ഇന്ത്യ

ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയോട് നിലപാട് കര്‍ശനമാക്കിയിരിക്കുകയാണ്് ഇന്ത്യ. തുര്‍ക്കി എയര്‍ലൈന്‍സുമായുള്ള കരാര്‍ റദ്ദാക്കാന്‍ ഇന്‍ഡി?ഗോയ്ക്കാണ് ഡി ജി സി എ നിര്‍ദേശം നല്‍കിയത്. മൂന്ന് മാസത്തിനകം ബോയിംഗ് 777 വിമാനങ്ങള്‍ ലീസിനെടുത്ത കരാര്‍ റദ്ദാക്കുന്നതിനാണ് ് നിര്‍ദേശം. ഇന്‍ഡിഗോ കമ്പനി ഇക്കാര്യത്തില്‍ 6 മാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല. ഇനി കരാര്‍ നീട്ടരുതെന്ന് കര്‍ശന നിര്‍ദേശവും ഡി ജി സി എ നല്‍കിയിട്ടുണ്ട്. മുമ്പ് തുര്‍ക്കി കമ്പനിയായ സെലെബിയുമായുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കരാറും റദ്ദാക്കിയിരുന്നു.

തുര്‍ക്കിയിലേക്കുള്ള യാത്രകള്‍ ബഹിഷ്‌കരിച്ച് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ തുര്‍ക്കിക്ക് വലിയ പ്രതിസന്ധിയാണ് നല്‍കിയത്. ഇന്ത്യന്‍ സഞ്ചാരികള്‍ ഇപ്പോളും തുര്‍ക്കിയ്ക്ക് സമാനമായ അന്തരീക്ഷവും കുറഞ്ഞ ചെലവുമുള്ള ഗ്രീസും ഈജിപ്തുമാണ് ഇന്ത്യക്കാര്‍ ബദലായി കണക്കാക്കുന്നത്.

2024 ല്‍ 3.3 ലക്ഷം ഇന്ത്യക്കാരാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. ഇതേ കാലയളവില്‍ 2.4 ലക്ഷം ഇന്ത്യക്കാര്‍ അസര്‍ബൈജാനും സന്ദര്‍ശിച്ചു. ഇത് ഈ രാജ്യങ്ങളുടെ ടൂറിസം സമ്പദ്വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം തുര്‍ക്കിയുടെയും അസര്‍ബൈജാന്റെയും ടൂറിസം സമ്പദ്വ്യവസ്ഥയ്ക്ക് 69 ബില്യണിലധികമായിരുന്നു ഇന്ത്യക്കാരുടെ മാത്രം സംഭാവന. ഇത് കൂപ്പുകുത്തിയിട്ടുണ്ട്.

2023 ല്‍ തുര്‍ക്കിയെ നടുക്കിയ ഭൂകമ്പത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ആദ്യം എത്തിയ രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരുന്നു. ഓപ്പറേഷന്‍ ദോസ്ത് എന്നാണ് ഇന്ത്യ അതിന് പേരിട്ടത്. എന്നാല്‍ ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ഉപയോഗിക്കുന്ന ആയുധങ്ങളും തുര്‍ക്കിഷ് സംഭാവനയെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളുടെ അപ്ഗ്രഡേഷന്‍ സഹായിയും തുര്‍ക്കിയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!