കടലിലെ ഭീമന്മാരാണ് തിമിംഗലങ്ങള്‍. അവയിലെ ഒരു വിഭാഗമാണ് കൂനന്‍ തിമംഗലങ്ങള്‍. വലരെയേറെ പ്രത്യേകതകളുള്ള ഇവയ്ക്ക് ഒരു വലിയ പ്രശ്‌നവുമുണ്ടെന്നാണ് ഗവേഷകര്‍ ഇപ്പോല്‍ കണ്ടെത്തിയിരിക്കുന്നത്. പലപ്പോഴും കടലിലെ വസ്തുക്കളില്‍ ഈ തിമിംഗലങ്ങള്‍ ചെന്നു തട്ടുന്നതും വലയില്‍ കുടുങ്ങുന്നതും സര്‍വ്വ സാധാരണമായതോടെയാണ് ഇവര്‍ ഗവേഷണം നടത്തിയത്. കൂനന്‍ തിമിംഗലങ്ങള്‍ക്ക് കാഴ്ചശക്തി വളരെ കുറവാണെന്നും അത് വസ്തുക്കളുമായി കൂട്ടിയിടിക്കാന്‍ കാരണമാകുമെന്നും പുതിയ പഠനം അവകാശപ്പെടുന്നു.
ഇത്തരം തിമിംഗലങ്ങള്‍ക്ക് വസ്തുക്കള്‍ അടുത്തെത്തുന്നതുവരെ സൂക്ഷ്മമായ വിശദാംശങ്ങള്‍ കാണാന്‍ കഴിയില്ലെന്നാണ് കണ്ടെത്തല്‍ മത്സ്യബന്ധന വലകളില്‍ കുടുങ്ങി ചെറിയ ബോട്ടുകളില്‍ ഇടിക്കുന്നത് അതുകൊണ്ടാണെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ട ഒരു തിമിംഗലത്തിന്റെ കണ്ണില്‍ നടത്തിയ പരിശോധനയാണ് മുന്‍ധാരണകളെ മാറ്റിമറിച്ചത്.
പഠനത്തില്‍, തിമിംഗലത്തിന്റെ നേത്രഗോളത്തിന്റെ പിന്‍ഭാഗം പ്രതീക്ഷിച്ചതിലും വളരെ കട്ടിയുള്ളതാണെന്ന് കണ്ടെത്തി, അതായത് റെറ്റിനയ്ക്കും ലെന്‍സിനും ഇടയിലുള്ള ദൂരം – കണ്ണിന്റെ ഫോക്കല്‍ ലെങ്ത് – അനുമാനിച്ചതിലും വളരെ കുറവായിരുന്നു.കൂടാതെ സാധാരണ മനുഷ്യന്റെ കണ്ണില്‍ ഒരു ചതുരശ്ര മില്ലിമീറ്ററില്‍ ഏകദേശം 40,000 റെറ്റിനല്‍ ഗാംഗ്ലിയോണ്‍ കോശങ്ങളുണ്ടെങ്കിലും, ഇവയുടെ കണ്ണില്‍ 180 മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍ തിമിംഗലങ്ങള്‍ക്ക് സാധാരണയായി ഇത്തരം മോശം കാഴ്ചശക്തി ഒരു പ്രശ്‌നമല്ല,
”ഇര തേടുന്ന മൃഗങ്ങള്‍, പക്ഷികള്‍, മനുഷ്യര്‍, എന്നിവയ്ക്ക് പുറമേ, മിക്ക ജീവികള്‍ക്കും കാഴ്ചശക്തി വളരെ കുറവാണ്,”’എന്നിരുന്നാലും, ആ കാഴ്ചശക്തി പലപ്പോഴും അവയുടെ സ്വാഭാവിക പരിതസ്ഥിതിയില്‍ അതിജീവിക്കാന്‍ ് അനുയോജ്യമാണ്. തിമിംഗലങ്ങള്‍ക്ക് ഒരു മത്സ്യബന്ധന വലയുടെ നേര്‍ത്ത കയറുകള്‍ കാണാന്‍ കഴിയില്ല . അതുകൊണ്ട് അവ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.