Monday, June 16, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

മുന്‍ കാമുകിയെ കൊലപ്പെടുത്താന്‍ വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞു; തൂണില്‍ തട്ടി ബൗണ്‍സ് ചെയ്ത് തിരിച്ചുവന്ന് യുവാവിനു ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ മുന്‍ കാമുകിയെ കൊലപ്പെടുത്തുന്നതിനായി വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തൂണില്‍ തട്ടി ബൗണ്‍സ് ചെയ്ത് തിരിച്ചുവന്നുപൊട്ടി യുവാവിനു ദാരുണാന്ത്യം. അനുനയത്തിന് തയ്യാറാവാതെ ഇരിക്കുകയും ഇത് മുന്‍കാമുകിയോടും കുടുംബത്തോടും യുവാവിന് പകയായി തീരുന്നതിന് കാരണമായി തീരുകയുമായിരുന്നു.

സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എം26 ഫ്രാഗ്മെന്റേഷന്‍ ടൈപ്പില്‍പ്പെടുന്ന ഗ്രനേഡാണ് യുവാവ് സൂറത് തനിയിലെ മുന്‍കാമുകിയുടെ വീടിനു നേരെ എറിഞ്ഞത്. വീടിനു മുന്‍പിലെ തൂണില്‍ തട്ടി ഗ്രനേഡ് യുവാവിന്റെ നേര്‍ക്കുവരികയും പൊട്ടിത്തെറിക്കുകയുമായിരുന്നു. കഴിഞ്ഞ മെയ് 23നായിരുന്നു ഈ് സംഭവം.

യുവതിയുമായി യുവാവ് വളരെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കുറച്ചുകാലമായി പിണങ്ങിയ ഇവരുമായി യുവാവ് ഒത്തുപോകാന്‍ ഏറെ നാളായി ശ്രമിക്കുകയായിരുന്നു. ഇതിന് മുന്‍പും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്ന സമയത്ത് യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട യുവതിക്കു നേരെ പിന്നീട് യുവാവ് ഗ്രനേഡാക്രമണത്തിനു മുതിരുകയായിരുന്നു.

ഇയാള്‍ യുവതിയുടെ വീടിന് നേരെ ഗ്രനേഡ് എറിയുകയും പിന്നാലെ വീടിന്റെ തൂണില്‍ തട്ടി തിരിച്ച് യുവാവിനു നേരെ തന്നെ വരികയായിരുന്നു. താഴെ വീണ ഗ്രനേഡ് കുനിഞ്ഞെടുക്കുന്നതിനിടെ കയ്യില്‍വച്ചാണ് പൊട്ടിത്തെറിച്ചത്.
രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. അതേസമയം യുവാവിന്റെ കാറില്‍ നിന്നും അര കിലോഗ്രാം മെത്താംഫെറ്റമീനും കണ്ടെത്തിയതായി പൊലീസ് വെളിപ്പെടുത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!