നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പിവി അന്‍വര്‍ മത്സരിക്കും. ഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചതെന്നും അദ്ദേഹം ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും പി.വി അന്‍വര്‍ പറഞ്ഞിരുന്നു. യുഡിഎഫിലെ ചിലരെ വിശ്വാസത്തില്‍ എടുക്കാന്‍ ആകില്ല. ഇനി രഹസ്യ ചര്‍ച്ചക്കില്ല. സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ മുന്നണിയില്‍ എടുക്കുമെന്ന് എന്താണ് ഉറപ്പ്. ആര്യാടന് ഷൗക്കത്ത് തോല്‍ക്കും എന്ന് പറയാന്‍ കാരണങ്ങളുണ്ട്. അത് വിശദമായി നാളെ പറയാമെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
തോല്‍വിയുണ്ടായാല്‍ താന്‍ കാല് വാരി എന്ന് എല്ലാവരും പറയും. അപ്പോള്‍ അത് തുറന്നു പറയേണ്ടത് തന്റെ ഉത്തരവാദിത്തം അല്ലേ. താന്‍ രാജി വെച്ച് യുഡിഎഫിന് ഒരു അവസരം കൊടുക്കുകയാണ് ചെയ്തത്. യുഡിഎഫ് അംഗം ആക്കിയിരുന്നെങ്കില്‍ സ്ഥാനാര്‍ത്ഥി ആരാണെങ്കിലും താന്‍ പിന്തുണച്ചേനെ. ഏത് ചെകുത്താനും സ്ഥാനാര്‍ത്ഥി ആകട്ടെ എന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ആര്യാടന് ഷൗക്കത്ത് തന്റെ ശത്രുവല്ലെന്നും അന്‍വര്‍ വ്യക്തമാക്കി.