Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

500ന് മുകളിലുള്ള വലിയ നോട്ടുകള്‍ പിന്‍വലിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു

500 രൂപയും അതില്‍ കൂടുതലുള്ള മൂല്യമുള്ള കറന്‍സി നോട്ടുകളും അസാധുവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരിക്കുകയാണ്് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. വലിയ കറന്‍സികള്‍ പിന്‍വലിക്കുന്നത് അഴിമതി തടയാനും സാമ്പത്തിക ഇടപാടുകളിലെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തു.

വൈഎസ്ആര്‍ കടപ്പ ജില്ലയില്‍ നടന്ന തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) വാര്‍ഷിക മഹാനാട് സഭയായ പാര്‍ട്ടിയുടെ വാര്‍ഷിക മൂന്ന് ദിവസത്തെ മെഗാ കണ്‍വെന്‍ഷനില്‍ പാര്‍ട്ടി കേഡര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

500, 1,000, 2,000 രൂപ തുടങ്ങിയ വലിയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കണമെന്നാണ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത്. അതുവഴി അഴിമതി തടയാനാവും നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതോടൊപ്പം ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡിജിറ്റല്‍ കറന്‍സി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂ, ആവശ്യം ഉയര്‍ന്നുവരുന്നതിനാല്‍ 500, 1,000, 2,000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തുകയെന്ന്. ഡിജിറ്റല്‍ കറന്‍സി പ്രാപ്തമാക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അത് എന്തെങ്കിലും തരത്തിലുള്ള അഴിമതി ഉണ്ടായാല്‍, നമുക്ക് അത് എളുപ്പത്തില്‍ കണ്ടെത്താനാകും. ഞാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിക്കുന്നു,’ നായിഡു പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!