ന്യൂഡല്‍ഹി: ആമസോണില്‍ എന്തെങ്കില് ഓര്‍ഡര്‍ ചെയ്താല്‍ അത് ഒരുമണിക്കൂറിനുള്ളില്‍ കൈയ്യില്‍ കിട്ടുമോ? എന്നാല്‍ ഇനിമുതല്‍ ഇത് സാധ്യമാകും. ആമസോണ്‍ പുതുതായി ആരംഭിച്ച ഡ്രോണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഇതെല്ലാം നടക്കും. പ്രൈം എയര്‍ എന്നാണ് ആമസോണിന്റെ(Amazon)പുതിയ സംവിധാനത്തിന്റെ പേര്.
ഡെലിവറി സമയം ഒരു മണിക്കൂറായി കുറയ്ക്കുക എന്നതാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം. ഐഫോണുകളും മറ്റ് ഇലക്ട്രോണിക് ഗാഡ്ജെറ്റുകളും ഡെലിവറി ചെയ്യുന്ന രീതി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഐഫോണ്‍, സാംസങ് ഗാലക്സി ഫോണുകള്‍, എയര്‍പോഡുകള്‍, എയര്‍ടാഗുകള്‍, സ്മാര്‍ട്ട് റിങ്ങുകള്‍, വിഡിയോ ഡോര്‍ബെല്ലുകള്‍ എന്നിവ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ആമസോണിന്റെ പുതിയ എകെ30 ഡ്രോണുകള്‍ ഉപയോഗിച്ച് ഡെലിവറി ചെയ്യാം. ഈ ഡ്രോണുകള്‍ ഒരു മണിക്കൂറിനുള്ളില്‍ ചിലപ്പോള്‍ വെറും 10 മിനിറ്റിനുള്ളില്‍ ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ വീട്ടിലെത്തിക്കും.
നിങ്ങളുടെ വീടിനടുത്തുള്ള ഒരു യാര്‍ഡ് അല്ലെങ്കില്‍ തുറസ്സായ സ്ഥലം പോലുള്ള സുരക്ഷിതമായ സ്ഥലങ്ങള്‍ സ്കാന്‍ ചെയ്യാന്‍ എംകെ30 ഡ്രോണുകള്‍ക്ക് കഴിയും. അവ ഏകദേശം 13 അടി ഉയരത്തില്‍ പറന്ന് പാക്കുകള്‍ കേടുപാടുകള്‍ സംഭവിക്കാതെ താഴെയിടും. എവിടെയാണ് ഡെലിവറി ചെയ്യേണ്ടതെന്ന് ഡ്രോണുകള്‍ തന്നെ കണ്ടെത്തുന്നു.
ഡ്രോണ്‍ ഡെലിവറിക്കായി 60,000ലധികം ഭാരം കുറഞ്ഞ ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ തെരഞ്ഞെടുത്തിരിക്കുന്നത്്. 2 കിലോയില്‍ താഴെ ഭാരമുള്ള വസ്തുക്കളാണ് ഡ്രോണ്‍ ഡെലിവറി ചെയ്യുക. ഈ സംവിധാനം നിലവില്‍ യുഎസ് നഗരങ്ങളിലാണെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് ആഗോള വിപണികളില്‍ വളരെ പെട്ടെന്ന് എ്ത്തുമെന്നാണ് കരുതുന്നത്.