Sunday, June 15, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

എംഎസ്സി എല്‍സ 3 കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി, കാപ്റ്റനടക്കം 3 പേരെ ഇന്ത്യന്‍ നേവി രക്ഷപ്പെടുത്തി, എണ്ണ കടലില്‍ ഒഴുകുന്നു

കൊച്ചി : കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ 3 പൂര്‍ണ്ണമായും കടലില്‍ മുങ്ങിത്താഴ്ന്നു. കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിത്തുടങ്ങിയതോടെ അല്‍പ്പ സമയം മുമ്പ് ക്യാപ്റ്റനെയും എന്‍ജിനീയര്‍മാരെയും മാറ്റിയിരുന്നു. കപ്പല്‍ ഉപേക്ഷിച്ച് ക്യാപ്റ്റനടക്കം മൂന്നുപേര്‍ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുജാതയിലാണ് രക്ഷപ്പെട്ടത്. 24 ജീവനക്കാരില്‍ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലില്‍ തുടര്‍ന്ന ക്യാപ്റ്റനെയും രണ്ട് എന്‍ജിനീയര്‍മാരെയുമാണ് അവസാനം രക്ഷപ്പെടുത്തിയത്.

കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തീരത്തടിയുകയാണെങ്കില്‍, എറണാകുളം തീരത്തോ ആലപ്പുഴ തീരത്തോ ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടേക്കാമെന്നതാണ് സാധ്യതയായി കെഎസ്ഡിഎംഎ പറയുന്നത്. സംസ്ഥാനത്തെ തീരദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ അതീവ അപകടകരമായ നില കാണുന്നില്ലെങ്കിലും തീരത്ത് ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.

കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉണ്ടാകാമെന്ന അറിയിപ്പിനെ തുടര്‍ന്ന് കണ്ടെയ്‌നറുകള്‍ കരയ്ക്കടിഞ്ഞാല്‍ ആളുകള്‍ തൊടരുതെന്ന് ഇന്നലെ അപകടമുണ്ടായപ്പോള്‍ തന്നെ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിഞ്ഞാല്‍ ആരും അടുത്തേക്ക് പോകരുത്. 112 ലേക്ക് ഉടന്‍ വിളിച്ച് വിവരം പറയാനാണ് നിര്‍ദ്ദേശം.

വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ മുങ്ങിയത്. വിഴിഞ്ഞം തുറമുഖത്തു നിന്നും പുറപ്പെട്ട ഫീഡര്‍ ചരക്കുകപ്പല്‍ കൊച്ചി പുറംകടലില്‍ അപകടത്തില്‍പെടുകയായിരുന്നു. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കപ്പല്‍ ചരിയുകയും കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയുമായിരുന്നുവെന്നാണ് നിലവിലെ വിലയിരുത്തല്‍. എംഎസ്സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് തീരത്തു നിന്ന് 70 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. ഉച്ചയ്ക്ക് 1.25ന് ആയിരുന്നു അപകടം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!