Tuesday, August 12, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ചില സിനിമകൾ നമ്മളെ ബാധിക്കും, ‘മമ്മൂട്ടി രോഗാവസ്ഥയിലാകുമെന്ന് ഭ്രമയുഗം കണ്ടയുടനെ മെസേജ് അയച്ചിരുന്നു’: തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് നിരവധി ചർച്ചകളുയർന്നുവന്നിരുന്നു, ഇപ്പോഴിതാ മമ്മൂട്ടിയേക്കുറിച്ചും ഭ്രമയുഗത്തേക്കുറിച്ചും എഴുത്തുകാരന്‍ സുനില്‍ പരമേശ്വരന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
തിരക്കഥാകൃത്തും നോവലിസ്റ്റുമൊക്കെയായ സുനില്‍ പരമേശ്വരന്‍ ഇന്ന് അറിയപ്പെടുന്നത് കാന്തല്ലൂര്‍ സ്വാമിയെന്ന പേരിലാണ്. ചില സിനിമകള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. ‘ഭ്രമയുഗം എന്ന സിനിമ കണ്ടയുടനെ ഞാന്‍ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മെസേജ് അയച്ചിരുന്നു. മമ്മൂട്ടി രോഗാവസ്ഥയിലാവും, ഇത് അപകടമാണ് എന്ന് ” എന്നാണ് സുനില്‍ പരമേശ്വരന്‍ പറയുന്നത്.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. അദ്ദേഹത്തിന്റേത് തന്നെയായിരുന്നു രചനയും. ഡയലോഗുകള്‍ എഴുതിയത് ടിഡി രാമകൃഷ്ണനായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് ഭ്രമയുഗം.

സുനില്‍ പരമേശ്വരന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.നിരവധി പേരാണ് ഇതിനെ എതിർത്തും അനുകൂലിച്ചും എത്തുന്നത്. താന്‍ ദിഗംബരന്‍ സിനിമയുടെ തിരക്കഥയെഴുതുകയാണെന്നും സുനില്‍ പറയുന്നുണ്ട്. അനന്തഭദ്രത്തില്‍ ദിംഗബരനായുള്ള മനോജ് കെ ജയന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

പൃഥ്വിരാജും മനോജ് കെ ജയനും പ്രധാന വേഷങ്ങളിലെത്തിയ അനന്തഭദ്രം എന്ന സിനിമയുടെ തിരക്കഥയും, സിനിമയ്ക്ക് ആധാരമായ നോവലുമെഴുതിയത് സുനില്‍ പരമേശ്വരന്‍ ആയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!