Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

കന്യാസ്ത്രീകളുടെ അറസ്റ്റ്; ഛത്തീസ്​ഗഡ് മുഖ്യമന്ത്രിയോട് വിവരങ്ങൾ തേടി അമിത്ഷാ; പ്രധാനമന്ത്രിയുമായി ചർച്ച

ഛത്തീസ്​ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ മുഖ്യമന്ത്രിയിൽ നിന്ന് വിഷയത്തിന്റെ വിവരങ്ങൾ തേടി ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടാത്തതിന്റെ വിശദാംശവും തേടിയതായാണ് വിവരം. എംപിമാർ നല്കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറി. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്തെന്നും സൂചനയുണ്ട്.

ക്രൈസ്തവ സഭകളുടെ പ്രതിഷേധം ദേശീയതലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനത്തിൽ ജോലിചെയ്യുന്നതിന് വേണ്ടി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്.

കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയത്.

സിസ്റ്റർ പ്രീതി മേരിയാണ് ഒന്നാം പ്രതി. സിസ്റ്റർ വന്ദന ഫ്രാൻസിസ് രണ്ടാം പ്രതിയും പെൺകുട്ടികളുടെ ബന്ധു സുഖ്മൻ മണ്ടാവി മൂന്നാം പ്രതിയുമാണ്. ഇവർക്കെതിരെ ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ആണിത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!