സ്റ്റേഷൻ മാസ്റ്റർ ഓഫീസിലോ പോലീസ് സ്റ്റേഷനിലോ കോടതിയിലോ തീരേണ്ടിയിരുന്ന ഒരു സാധാരണ വിഷയത്തെ ഇത്ര ഗുരുതരമാക്കിയത് കേരളത്തിലെ രാഷ്‌ട്രീക്കാരാണെന്ന് ക്രിസ്ത്യൻ സംഘടന കാസ .ഛത്തീസ്ഗഡിൽ ചെന്ന് അവിടുത്തെ ജയിലിനു മുന്നിൽ അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കി അവിടെയും വാർത്തകൾ സൃഷ്ടിച്ച് അവിടുത്തെ ജനങ്ങളെയും ഹൈന്ദവ സംഘടനകളെയും പരമാവധി പ്രകോപിപ്പിച്ച് അവിടുത്തെ സർക്കാരിനും കോടതിക്കും എല്ലാം സമ്മർദ്ദം ഉണ്ടാക്കി ഈ അവസ്ഥയിൽ എത്തിച്ചു., സമാധാനമായല്ലോ !എന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു .
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ
സഭാ നേതൃത്വമേ ഇസ്ലാമിക മത മൗലികവാദികളെ ഒപ്പം കൂട്ടിയാൽ നിങ്ങൾക്ക് നാശം !
മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് ക്രിസ്ത്യാനികൾക്ക് അവകാശപ്പെടാൻ വിൻസ്റ്റൺ ചർച്ചിലിന്റെ ഭാര്യ എടുക്കാൻ മറന്നു പോയ ഉണക്കാനിട്ട ജട്ടി മാത്രമല്ലാതെ മറ്റൊന്നുമില്ല അവകാശപ്പെടാൻ എന്ന് പറഞ്ഞ് വൈദികരെയും പിതാക്കന്മാരെയും ഉൾപ്പെടെ ക്രിസ്ത്യാനികളെ പരിഹസിച്ച അൻസാരി സുഹാരി ഉസ്താദ് കന്യാസ്ത്രീകൾക്ക് വേണ്ടി വൈദികനൊപ്പം തോളോട് തോൾ ചേർന്ന് ………ആഹാ എത്ര മനോഹരമായ കാഴ്ച
വിഴിഞ്ഞം സമരത്തിലും ഇതുതന്നെയായിരുന്നു , സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തേണ്ട സമരം വഴിതെറ്റിച്ച് അദാനി പോർട്ടിന് മുന്നിൽ എത്തിച്ചത് സുഡാപ്പികളുടെ ബുദ്ധിയായിരുന്നു , അന്ന് ക്രിസ്ത്യാനികളുടെ സമരത്തിൽ ഇസ്ലാമിക ഭീകര സംഘടനകളെ പങ്കെടുപ്പിക്കരുത് എന്ന് പറഞ്ഞതിന്റെ പേരിൽ ഒരു കൂട്ടം പുരോഹിതർ കാസക്കെതിരെ തിരിഞ്ഞു ……… അന്ന് അദാനിയുടെ കീശയിലാണ് കാസയെന്നും , കുരിശു വരയ്ക്കുന്ന കാവി കളസങ്ങൾ എന്നും പറഞ്ഞു ഞങ്ങളെ പരിഹസിച്ചു.
അവസാനം എന്താണോ ഞങ്ങൾ പറഞ്ഞത് അതുതന്നെ വിഴിഞ്ഞത്ത് സംഭവിച്ചു, രാജ്യദ്രോഹികളുടെ സമരം എന്ന് ആ സമരത്തിന് പേരു വീണു , അവിടെ വേദിയിൽ മാലയിട്ട് സ്വീകരിച്ച ആനയിച്ച റൗഫ് ഉൾപ്പെടെയുള്ള രാജ്യദ്രോഹികളെ NIA അറസ്റ്റ് ചെയ്തുകൊണ്ട് പോയി, പോപ്പുലർ ഫ്രണ്ട് എന്ന ഭീകര പ്രസ്ഥാനത്തെ വരെ രാജ്യം നിരോധിച്ചു. സമരം പരാജയപ്പെട്ടു. പാവം മത്സ്യത്തൊഴിലാളികൾ തല്ലുകൊണ്ടതും തലപൊട്ടി പിളർന്നതും കേസുകളിൽ അകപ്പെട്ടതും മാത്രം മിച്ചം.
ഇപ്പോഴും നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സംസ്ഥാനത്തെ പോലീസ് മേധാവി വരെ പറഞ്ഞ ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനത്തെ കേരളത്തിൽ പലയിടത്തും ഒപ്പം കൂട്ടുകയാണ്
കഴിഞ്ഞദിവസം പറഞ്ഞതു തന്നെ ഞങ്ങൾ വീണ്ടും പറയുന്നു ഇവിടുത്തെ രാഷ്ട്രീയക്കാരും ഇസ്ലാമിക മതമൗലികവാദികളും അവർ ഫണ്ട് ചെയ്യുന്ന മാധ്യമങ്ങളും ചേർന്ന് ഒരുക്കിയ കെണിയിൽ പുരോഹിതർ വീഴരുത്.
കന്യാസ്ത്രീകളുടെ മോചനത്തിനു വേണ്ടിയത് നിയമപരവും നയതന്ത്രപരവുമായ മാർഗങ്ങളാണ്, അല്ലാതെ വൈകാരിക പ്രതിഷേധങ്ങളല്ല