ഏഴാം വയസ്സിൽ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് റോഷ്നി വാലിയ. സീരിയലുകളിലും ശ്രദ്ധേയയായ ഇവർ ഒരു അഭിമുഖത്തിൽ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പുതുതലമുറയിൽ മക്കളെ വളർത്തുന്ന രീതിയെക്കുറിച്ചാണ് റോഷ്‌നി ഇവിടെ പറഞ്ഞത്. . ‘ദി മെയിൽ ഫെമിനിസ്റ്റ് പോഡ്കാസ്റ്റിലാണ്’ റോഷ്‌നിയുടെ പരാമർശം. വിവാഹമോചിതരായ മാതാപിതാക്കളുടെ മകളായി വളർന്നതിനാൽ, തന്റെ ജീവിതവും വേറിട്ടതായിരുന്നു
‘എപ്പോൾ പുറത്തുപോയാലും കയ്യിൽ ഗർഭനിരോധന ഉറകൾ കരുതാൻ അമ്മ എന്നോട് പറയാറുണ്ട്’ എന്ന് പറഞ്ഞ റോഷ്‌നി വാലിയ. പാർട്ടികളിൽ പങ്കെടുക്കാനും, മദ്യം കഴിക്കാനും, ജീവിതം പൂർണമായും ആസ്വദിക്കാനും അവർ പറയുമായിരുന്നുവെന്നും എന്നാൽ . എല്ലാം, ഉത്തരവാദിത്തത്തോടു കൂടി മാത്രമേ ആകാവൂ എന്നും ഓർമ്മിപ്പിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു.
ബോൾഡ് എന്ന് വിളിക്കാവുന്ന പരാമർശമാണെങ്കിലും, മുഖം നോക്കാതെയുള്ള ഈ വെളിപ്പെടുത്തൽ അത്ര രസിക്കാത്ത ഒരു വിഭാഗമുണ്ട്. ഇത്തരക്കാർ നടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്.
ഏഴാം വയസിൽ 7000 രൂപയ്ക്ക് അഭിയനയിച്ചു തുടങ്ങിയ നടി, അന്ന് മുതൽ ക്യാമറയ്ക്ക് മുന്നിൽ വരികയായിരുന്നു. പരസ്യ ചിത്രങ്ങളിലൂടെയാണ് തുടക്കം. 2012ൽ ലൈഫ് ഓക്കേ എന്ന പരമ്പരയിലൂടെ ടി.വി. അരങ്ങേറ്റം കുറിച്ചു. 23 വയസ്സിനുള്ളിൽ റോഷ്‌നി വാലിയ ആറ് സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു .