യുഎഇയുടെ വിവിധ സ്ഥലങ്ങളിൽ കനത്ത മഴ പെയ്തു. കൊടുംചൂടിന് ആശ്വാസമായാണ് ഇന്നലെ പലയിടങ്ങളിലും മഴയുണ്ടായത്. അല്‍ ഐനിലെ ഗാര്‍ഡന്‍ സിറ്റി, ഖതം അല്‍ ഷിക്ല എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു.
അല്‍ ഐനില്‍ കനത്ത മഴ പെയ്യുന്നതിന്‍റെ വീഡിയോ സ്റ്റോം സെന്‍റര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴക്കൊപ്പം ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയെ മുന്‍നിര്‍ത്തി ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
താഴ്വരകളിലേക്ക് പോകരുതെന്നും വാഹനമോടിക്കുന്നവര്‍ പുതുക്കിയ വേഗപരിധി പാലിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും അബുദാബി അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.