സഹോദരന്റെ മക്കളെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ഒന്‍പതും ഏഴും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇഷാഖ്, ജുനൈദ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബ൦ഗുളുരൂവിലാണ് സ൦ഭവ൦. ചാന്ദ് പാഷെയുടെ ഇളയ സഹോദരന്‍ ഖാസിം കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സഹോദരന്റെ ആക്രമണം. കുട്ടികളുടെ അമ്മ ജോലിക്ക് പോയിരുന്നു. മുത്തശ്ശി കടയില്‍ പച്ചക്കറി വാങ്ങാന്‍ പോയപ്പോഴായിരുന്നു പ്രതിയുടെ ആക്രമണം. വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ ശേഷം ഹാമറും ഇരുമ്പുവടിയും ഉപയോഗിച്ച് കുട്ടികളെ തലയ്ക്ക് അടിക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് മുത്തശ്ശിയും അയല്‍വാസികളും ഓടിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്
ഖാസിം തൊഴില്‍ രഹിതനായിരുന്നു. ഒരുമാസം മുന്‍പ് ഖാസിമിനെ കാണാതായിരുന്നു. തുടര്‍ന്ന് ഏറെ നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയതിന് പിന്നാലെ ചാന്ദ് പാഷ ഇയാളെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. . തന്നെ സഹോരന്‍ ആവശ്യമായ രീതിയില്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രതി നൽകിയ മൊഴി.
കൊടു൦ക്രൂരത; വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊന്നു; ഇളയച്ഛന്റെ ക്രൂരതയ്ക്ക് ഇരയായത് ഒന്‍പതും ഏഴും വയസുള്ള കുട്ടികൾ

Subscribe
0 Comments
Oldest