യെമനിൽ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ജയിൽ മോചിതയാകുമെന്നുമുള്ള എന്ന ഡോ. കെ എ പോളിന്റെ വീഡിയോയ്ക്ക് എതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ രംഗത്ത് . കെഎ പോൾ പറഞ്ഞതെല്ലാം നുണയാണെന്ന് അബ്ദുൽ ഫത്താഹ് മെഹ്ദി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കേസിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഇവഞ്ചലിസ്റ്റും ഗോബൽ പീസ് ഇനീഷ്യേറ്റീവ് സംഘടനയുടെ സ്ഥാപകനുമായ ഡോ. കെ എ പോൾ നിമിഷ പ്രിയ ജയിൽ മോചിതയാകുമെന്ന് വ്യക്തമാക്കി സമൂഹമാധ്യമമായ എക്സിൽ വീഡിയോ പങ്കുവച്ചത്. ഇദ്ദേഹത്തിൻ്റെ തന്നെ പേരിലുള്ള അക്കൗണ്ട് വഴി പ്രചരിപ്പിച്ച വീഡിയോയിൽ കെഎ പോൾ തന്നെയാണ് വിഷയം വിശദീകരിച്ചത്
. ഒരുപാടാളുകൾക്ക് നന്ദി പറഞ്ഞുള്ളതാണ് വീഡിയോ. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്ത് വന്നത്. ഫെയ്സ്ബുക്കിലാണ് പോസ്റ്റ്. ശിക്ഷ നടപ്പാക്കലാണ് ആവശ്യം. അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. വിവിധ വിഷയങ്ങളിൽ വിവിധ ഗ്രൂപ്പുകൾ ഉന്നയിച്ച നിലപാടുകൾ വീണ്ടും വീണ്ടും തള്ളുകയാണ് മെഹ്ദി. അതേസമയം കെ പോൾ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാന സ്രോതസ് വ്യക്തമല്ല. പോളിന്റെ വാദം തള്ളി കേന്ദ്ര സർക്കാരും രംഗത്തുവന്നിരുന്നു.