ബിഗ് ബോസ് മലയാളം സീസൺ 6 ജേതാവ് ജിന്റോയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സഹതാരങ്ങളായ സായി കൃഷ്ണയും സിജോ തോമസും. ജിന്റോയ്ക്കെതിരെ ഒരു പെൺകുട്ടി വെളിപ്പെടുത്തുന്നത് എന്ന ഒരു ഓഡിയോയും ഇവർ തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
സായ് കൃഷ്ണ പറയുന്നത്
ഇവൻ പൂർണ്ണമായും പൊളിഞ്ഞ് വീഴുന്ന ദിവസം ഇവന് കൊടുത്ത ഓരോ വോട്ടിലും നിങ്ങൾ ഖേദിക്കും.
ഇവന്റെ പല കഥകളും അറിയാവുന്നത് കൊണ്ടാണ് ബിഗ് ബോസിലേക്ക് കയറുമ്പോൾ ഇവനെ മാമാ ജിന്റോ എന്ന് വിളിച്ചത്. പെൺകുട്ടികളെ ബിഗ് ബോസിൽ കയറ്റിക്കൊടുക്കാമെന്ന് പറയുന്നുണ്ടത്രേ. ഇവൻ ആര് ബിഗ് ബോസ് ഷോയുടെ ഡയറക്ടറോ, അല്ലെങ്കിൽ ഏഷ്യാനെറ്റിന്റെ എംഡിയോ. വിജയിയായ തനിക്ക് മൂന്ന് പേരെ ബിഗ് ബോസിൽ കയറ്റാൻ ക്വാട്ടയുണ്ട്, അതിന് പൈസ കൊടുക്കണം എന്നൊക്കെ പറയുന്നുണ്ടെന്നാണ്. സിജോയുടെ കൈയ്യിൽ കുറേയധികം തെളിവുകൾ കിട്ടിയിട്ടുണ്ട്. ബിഗ് ബോസിൽ പോകാൻ താൽപര്യമുള്ള പലരും നമ്മളെയൊക്കെ ബന്ധപ്പെടുന്നുണ്ട്. മുൻമത്സരാർത്ഥികൾ എന്ന നിലയിൽ നമുക്ക് പരമാവധി ചെയ്യാൻ സാധിക്കുന്നത് അവരുടെ പ്രൊഫൈൽ ബിഗ് ബോസ് ടീമിന്റെ അടുത്ത് എത്തിച്ച് കൊടുക്കാൻ സാധിക്കും എന്നുള്ളതാണ്.
ഒരു പെൺകുട്ടിയുടെ ഓഡിയോ ഒക്കെ പുറത്ത് വന്നിട്ടുണ്ട്. ഇതുപോലെ എത്ര പെൺകുട്ടികളോട് ബിഗ് ബോസിലേക്ക് ചാൻസ് കൊടുക്കുമെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ടെന്ന് അറിയില്ല. ജിന്റോ ഓരോ പെൺകുട്ടികളോടും സമീപിക്കുന്നതിന് പ്രത്യേക രീതികളുണ്ട്. ഫിറ്റ്നസ് ട്രെയിനർ ആയതുകൊണ്ട് തന്നെ ശരീര ഭാരം കുറച്ച് തരാം, ചില പ്രശസ്ത നടിമാരെപ്പോലെ ആക്കിത്തരാം, മോഡലാക്കി തരാം എന്നൊക്കെയാണ് പറയുക. അടുത്തത് ഷോർട്ട് ഫിലിം, സിനിമ നടി എന്നൊക്കെയാണ്. ഇതൊക്കെ പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ച് ആരെങ്കിലും പോയി മിസ്ബിഹേവ് ചെയ്യുകയും ആ കുട്ടി പുറത്ത് പറയും എന്ന ഘട്ടം എത്തുകയും ചെയ്താൽ പ്ലേറ്റ് മറയ്ക്കും. ആദ്യം ഭീഷണിപ്പെടുത്തി നിർത്തി, പിന്നെ ഇവന്റെ റൂമിൽ നിന്നും എന്തെങ്കിലും കാണാനില്ല, ആ കുട്ടി അടിച്ച് മാറ്റാൻ വന്നതാണ് എന്ന കഥ ഇറക്കും.