Monday, June 16, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

തുര്‍ക്കിക്ക് ശേഷം ബംഗ്ലാദേശും; കടുത്ത നടപടി, ഇന്ത്യയിലേക്ക് ഇറക്കുമതിക്ക് നിയന്ത്രണം

ദില്ലി: പാകിസ്ഥാനുമായി സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്. ഇത്തരം രാജ്യങ്ങള്‍ക്ക് നേരെ കടുത്ത നടപടി തുടരുകയാണ്. ഇപ്പോഴിതാ ഇന്ത്യയുമായുള്ള സൗഹൃദം കുറയ്ക്കുകയും പാകിസ്ഥാനുമായി അടുപ്പം പുലര്‍ത്തുകയും ചെയ്യുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. ബംഗ്ലാദേശില്‍ നിന്നുള്ള ഇറക്കുമതിയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റെഡിമെയ്ഡ് തുണിത്തരങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ ബംഗ്ലാദേശില്‍ നിന്ന് തുറമുഖങ്ങള്‍ വഴി ഇറക്കുമതി ചെയ്യുന്നതിലാണ് നിയന്ത്രണം കൊണ്ടുവന്നത്.

എന്നാല്‍ ഇന്ത്യ വഴി നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമുള്ള ബംഗ്ലാദേശി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ ഈ നിയന്ത്രണം ബാധിക്കില്ല. നേരത്തേ തന്നെ ചൈനയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കടലുമായി ബന്ധപ്പെടാനാകില്ലെന്നും ആ പ്രദേശങ്ങള്‍ കൈയ്യടക്കാന്‍ ചൈനയെ തങ്ങള്‍ സഹായിക്കാമെന്നും ബംഗ്ലാദേശിലെ ഇടക്കാല ഭരണത്തലവന്‍ മുഹമ്മദ് യൂനുസ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വസ്ത്ര വ്യാപാരികളുടെ ദീര്‍ഘകാല ആവശ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവന്നത്.

ഇന്ത്യയുടെ നടപടി ബംഗ്ലാദേശിലെ ടെക്‌സ്‌റ്റൈല്‍ വ്യാപാര മേഖലയ്ക്കും ഭക്ഷ്യോല്‍പ്പന്ന വ്യാപാരികള്‍ക്കും വലിയ തിരിച്ചടിക്ക് കാരണമാകുമെന്ന് സംശയമില്ല. കൂടാതെ ബംഗ്ലാദേശില്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്ത്രങ്ങളുടെ പ്രധാന വിപണിയാണ് നിലവില്‍ ഇന്ത്യ. ഇതും വലിയ നഷ്ടമുണ്ടാക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!