Saturday, August 9, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

15,000 രൂപയുടെ സാരി 1900 രൂപയ്ക്ക്; ക്യുആർ കോഡിൽ പണം അയച്ചു നൽകിയിട്ടും വസ്ത്രം കിട്ടിയില്ല; വിളിച്ചപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തു, ആര്യയുടെ സ്ഥാപനത്തിന്റെ പേരിൽ വൻ തട്ടിപ്പ്

ആര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കാഞ്ചീവരം ബുട്ടീകിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമ്മിച്ച് വൻ സൈബർ തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നൽകാമെന്ന പരസ്യം നൽകിയാണ് പണം തട്ടിയത്. പണം നൽകി വസ്ത്രം ലഭിക്കാതെ വന്നതോടെ നിരവധി പേർ പരാതിയുമായി രംഗത്ത് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

നടി ഇതുസംന്ധിച്ച്ആര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പണം നഷ്ടപ്പെട്ടയാൾ പറഞ്ഞപ്പോഴാണ് ഇക്കാര്യം നടി അറിയുന്നത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇക്കഴിഞ്ഞ മെയ്മാസത്തിലാണ് എന്റെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം എന്ന പേരിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജ് വഴി സാരികൾ വാങ്ങാൻ ശ്രമിച്ചവർക്ക് പണം നഷ്ടമായതായുള്ള വിവരങ്ങൾ ലഭിച്ചത്. പലരും സാരികൾക്ക് വീഡിയോയിൽ കണ്ടിട്ടുള്ള നമ്പറിൽ ഓർഡർ നൽകും. ഇതോടെ പിന്നാലെ പണം അയക്കുന്നതിനായി അവർക്ക് ക്യൂആർ കോഡും അയച്ചു നൽകും. പണം അയച്ചാൽ ഉടൻ തന്നെ ഈ നമ്പർ ബ്ലോക്ക് ചെയ്യും. ആര്യ പറഞ്ഞു.

സൈബർസെല്ലുമായി ബന്ധപ്പെട്ടങ്കിലും ഈ തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘങ്ങളാണെന്നും അതുകൊണ്ട് തന്നെ അവർക്ക് ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നുമാണ് പറഞ്ഞത്. ഞങ്ങളുടെ സാരിയെക്കാൾ വില ഒരുപാട് കുറച്ചാണ് അവരുടെ വീഡിയോയിൽ എഡിറ്റ് ചെയ്ത് ചേർക്കുന്നത്. ഇതോടെയാണ് കൂടുതൽ ആൾക്കാർ തട്ടിപ്പിന് ഇരയാകുന്നത്. – ആര്യ വ്യക്തമാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!