Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

വിമാനത്തേക്കാൾ വേ​ഗം,ശബ്ദവുമില്ല; 150 മിനിറ്റിനുള്ളിൽ 1200 കിലോമീറ്റർ, പുതിയ ട്രെയിനുമാ‌യി ചൈന

വിമാനത്തേക്കാൾ വേഗതയുള്ള ട്രെയിനുമായി ചൈന. ഇത് വിജയകരമായി പരീക്ഷിച്ച് കഴിഞ്ഞതായാണ് റിപ്പോർട്ട് . മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന മാഗ്ലെവ് ട്രെയിനിൻ്റെ രണ്ടാമത്തെ പരീക്ഷണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 150 മിനിറ്റിനുള്ളിൽ 1200 കിലോമീറ്റർ ദൂരം ട്രെയിൻ താണ്ടുമെന്നാണ് പറയുന്നത്. ലളിതമായി പറഞ്ഞാൽ കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് രണ്ടര മണിക്കൂറിലെത്താൻ കഴിയുന്ന വിധത്തിലുള്ളതാണ് ഈ ട്രെയിൻ.

സാധാരണ വിമാനങ്ങളെക്കാൾ വേഗത്തിൽ കുതിക്കുന്ന ഈ ട്രെയിൻ, റെയിൽവേ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. മാഗ്നറ്റിക് ലെവിറ്റേഷൻ – മാഗ്ലെവ് സാങ്കേതികവിദ്യയിലാണ് ട്രെയിൻ കുതിച്ചുപായുക. പതിനേഴാമത് മോഡേൺ റെയിൽവേസ് എക്സിബിഷനിൽ അനാച്ഛാദനം ചെയ്ത ട്രെയിനിന് വെറും 7 സെക്കൻഡിനുള്ളിൽ 600 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ്. ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ബീജിങ്ങിൽ നിന്ന് ഷാങ്ഹായിലേക്കുള്ള 1200 കിലോമീറ്റർ ദൂരം നിലവിൽ ഹൈ-സ്പീഡ് ട്രെയിൻ ഏകദേശം 5.5 മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കുന്നത്. എന്നാൽ പുതിയ മാഗ്ലെവ് ട്രെയിൻ ഉപയോഗിച്ച് ഇത് വെറും 2.5 മണിക്കൂറിനുള്ളിൽ (150 മിനിറ്റ്) എത്താൻ കഴിയും.

മാഗ്‌ലെവ് ട്രെയിൻ 7 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 404 മൈൽ (ഏകദേശം 650 km/h) വേഗത കൈവരിച്ചെന്നാണ് റിപ്പോർട്ട് പറയുന്നത്. സാധാരണ യാത്രാവിമാനങ്ങൾ മണിക്കൂറിൽ 880 മുതൽ 925 കിലോമീറ്റർ വരെ വേഗതയിലാണ് പറക്കുന്നത്. അതിനാൽ തന്നെ വിമാനത്തേക്കാൾ വേ​ഗത്തിലാണ് ഈ ട്രെയിനിന്റെ യാത്ര.മാഗ്നെറ്റിക് ലെവിറ്റേഷൻ തത്വത്തെ അടിസ്ഥാനമാക്കിയാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. ഇത് ഘർഷണം കുറയ്ക്കുകയും വേഗത കൂട്ടുകയും ചെയ്യുന്നു. യാത്ര കൂടുതൽ സുഗമവും ശബ്ദരഹിതവുമായിരിക്കും. 2023 ൽ നടത്തിയ ഒരു പരീക്ഷണത്തിൽ, ട്രെയിൻ വാക്വം ട്യൂബിനുള്ളിൽ മണിക്കൂറിൽ 620 മൈലിലധികം (ഏകദേശം 1,000 km/h) വേഗതയിലാണ് സഞ്ചരിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!