അധികാരത്തിലെത്തിയപ്പോൾ റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞത് ലോകരാജ്യങ്ങൾ വളരെ ശ്രദ്ധയോടെയാണ് കേട്ടത്. എന്നാൽ ചർച്ചകൾ തുടരെ നടത്തിയങ്കിലും റഷ്യവഴങ്ങാത്തതിനാൽ ട്രെപിനെക്കൊണ്ട് അത് സാധിച്ചില്ല. കഴിഞ്ഞ ദിവസം ആ നിരാശ മുഴുവൻ പ്രകടമാക്കി റഷ്യയ്ക്കെതിരെ പരിഹാസവുമായി ട്രംപ് രംഗത്തുവന്നിരുന്നു. പുടിൻ മനോഹരമായി സംസാരിക്കും എന്നാൽ വൈകുന്നേരമാകുമ്പോൾ എല്ലാവരെയും ബോംബെറിയുകയും ചെയ്യുമെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. ഇപ്പോഴിതാ യുക്രൈന് ആയുധം നൽകി സഹായിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ അമേരിക്ക.
യുക്രൈനുമായുള്ള യുദ്ധത്തിൽ നിന്നും പിന്മാറണമെന്ന ട്രംപിൻറെ ആവശ്യം പുടിൻ നിരസിച്ചതിന് പിന്നാലെ യുക്രൈയ്ന് കൂടുതൽ ആയുധനങ്ങൾ നൽകാനുള്ള കരാറിൽ യുഎസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചു. പിന്നാലെ ജൂലൈ 4 -ന് ട്രംപും വ്ലോദിമിർ സെലൻസ്കിയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൻറെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ് കൂടുതൽ ആയുധങ്ങൾ തന്നാൽ മോക്സോയും സെൻറ് പീറ്റേഴ്സ്ബർഗും ആക്രമിക്കാൻ കഴിയുമോയെന്ന് ട്രംപ് സെലൻസ്കിയോട് ചോദിച്ചെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
റഷ്യൻ പ്രദേശത്ത് ആക്രമണം ശക്തമാക്കാൻ കഴിയുമോയെന്ന ട്രംപിൻറെ ചോദ്യത്തിന് കൂടുതൽ ആയുധങ്ങൾ തരികയാണെങ്കിൽ തീർച്ചയായും എന്നാണ് സെലൻസ്കി നൽകിയ മറുപടിയെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധത്തിൻറെ വേദന ക്രൈംലിൻ അറിയണമെന്നും അത് വഴി അവരെ പ്രശ്നപരിഹാര സംഭാഷണത്തിനായി നിർബന്ധിക്കുകയെന്നും യുഎസ്, യുക്രൈനോട് ആവശ്യപ്പെട്ടു.
യുദ്ധം മോസ്കോയിലേക്ക് എന്ന് യുഎസ് ഉന്നതോദ്യോഗസ്ഥർ സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇത് സംബന്ധിച്ച് വൈറ്റ് ഹൗസോ, യുക്രൈയ്ൻ പ്രസിഡൻറിൻറെ ഓഫീസോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ആഴ്ചയിൽ നടന്ന സംഭാഷണത്തിനിടെ യുക്രൈയ്ൻ പ്രസിഡൻറ് തങ്ങൾക്ക് ആവശ്യമുള്ള ദീർഘദൂര മിസൈലുകളുടെ അടക്കം ലിസ്റ്റ് യുഎസിന് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു.