യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. ആവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് സനായിലെ ക്രിമിനൽ കോടതിയാണ് പരിഗണിച്ചത്. . നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. . കാന്തപുരം ഉൾപ്പെടെയുള്ള മതപണ്ഡിതർ ഇന്നലെ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം പ്രതികരണം അറിയിച്ചിരുന്നില്ല.
നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ വേണ്ടിയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രതികരിച്ചിരുന്നു. യമനിലെ പണ്ഡിതന്മാരെ ബന്ധപ്പെട്ടുവെന്ന് കാന്തപുരം പറഞ്ഞു. വധശിക്ഷ വിധിച്ചവർക്ക് കുടുംബം ആവശ്യപ്പെടുന്ന പണം നൽകിയാൽ മാപ്പ് നൽകാൻ മതത്തിൽ വ്യവസ്ഥ ഉണ്ടെന്നും അത് ഉപയോഗിക്കാനാണ് നീക്കം നടത്തിയതെന്നും കാന്തപുരം പ്രതികരിച്ചു.
തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചർച്ചയിൽ പങ്കെടുക്കും. നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴിയാണ് ചർച്ച നടക്കുന്നത്.
കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്.