Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

50 ദിവസം തരാം, കരാറൊപ്പിടണം, ഇല്ലെങ്കിൽ കളി മാറുമെന്ന് റഷ്യയോട് ട്രംപ്, കല്ലിന് കാറ്റുപിടിച്ചതുപോലെ പുടിൻ, നീക്കങ്ങളിങ്ങനെ

യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് താൻ അധികാരത്തിലെത്തിയാൽ റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു എന്നാൽ റഷ്യ അനുനയത്തിന് വഴങ്ങിയില്ല. ഇത് വലിയ തിരിച്ചടിയാണ് ട്രംപിനുണ്ടാക്കിയത്. യുദ്ധം അവസാനിപ്പിക്കാൻ പലവഴി നോക്കി അവസാനം അറ്റകൈ പ്രയോ​ഗത്തിന് ഒരുങ്ങുകയാണ് ട്രംപ് . ഏറ്റവും ഒടുവില്‍ യുക്രൈയ്ന്‍ യുദ്ധം അവസാനിപ്പിച്ച് സമാധാനക്കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യയ്ക്കെതിരെ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്‍റെ അന്ത്യശാസനം.

ഇതിനായി പുടിന് 50 ദിവസമാണ് ട്രംപ് അനുവദിച്ചിരിക്കുന്നത്. നേരത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്, പുടിന് മേല്‍ നടത്തിയ സമ്മര്‍ദ്ദമല്ലൊം പാഴായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ എത്തിയില്ലെങ്കിൽ 50 ദിവസത്തിനുള്ളിൽ റഷ്യയ്ക്ക് മേൽ ‘വളരെ ശക്തമായ’ തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. ഓവൽ ഓഫീസിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ട്രംപ്, പുടിനെതിരെ ആഞ്ഞടിച്ചത്. റഷ്യന്‍ ആക്രമണം തടയുന്നതിനായി പാട്രിയറ്റ് മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ യുക്രൈന് നല്‍കാനുള്ള കരാറിലും ട്രംപ് ഒപ്പു വച്ചു.

ഇസ്രയേല്‍ – ഇറാന്‍ യുദ്ധവും ഇസ്രയേല്‍ ഹമാസ് യുദ്ധവും ട്രംപിന്‍റെയും അമേരിക്കയുടെയും ഇടപെടലിലൂടെ വെടിനിര്‍ത്തൽ കരാറില്‍ ഒപ്പ് വയ്ക്കുന്നതിലേക്ക് എത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം റഷ്യ വഴങ്ങാൻ തയ്യാറായില്ല. നിരവധി തവണ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടെങ്കിലും പുടിന്‍ തയ്യാറായില്ല. ഇതിനൊടുവിലാണ് യുക്രൈയ് ആയുധങ്ങൾ നല്‍കാനുള്ള കരാറില്‍ ട്രംപ് ഒപ്പുവച്ചത്. യുക്രൈയ്ന് നല്‍കുന്ന ആയുധങ്ങൾക്ക് പകരമായി യൂറോപ്പ് യുഎസിന് പണം നല്‍കുമെന്നും ഒപ്പം റഷ്യയ്ക്കെതിരെ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!