രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുന്നതിന് മുമ്പ് തന്നെ കോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന ഒന്നാണ് വിജയ് തൃഷ ബന്ധം . ഇപ്പോഴിതാ ഇരുവരെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. വിജയും തൃഷയും ഒന്നിച്ചാണ് താമസമെന്നതാണ് തനിക്കറിയാൻ കഴിഞ്ഞെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. . കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇവർ രണ്ട് പേരും ഒരുമിച്ച് ഒരു വിമാനത്തിലാണ് എത്തിയത്. സ്വന്തം ഭാര്യയെക്കൂടാതെ വിജയ് വിവാഹ ചടങ്ങിൽ തൃഷയ്ക്കൊപ്പം വന്നത് വലിയ വിവാദമായിരുന്നു.
ഒന്നിച്ച് വന്നതിനെക്കുറിച്ച് ഞാൻ ഒരു പ്രശസ്ത നടിയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ഒന്നിച്ച് താമസിക്കുന്നവർ ഒന്നിച്ചല്ലാതെ രണ്ടായിട്ട് വരേണ്ടതുണ്ടോ എന്നാണ്. പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും ഒപ്പമുണ്ടാകും എന്നാണ് പലരുടെയും പ്രതീക്ഷ. വിജയ് ഇപ്പോൾ സ്റ്റാലിന്റെ ഭരണത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരിക്കുകയാണെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.
വിജയ് തന്റെ രാഷ്‌ട്രീയ നീക്കങ്ങൾ വളരെ ശ്രദ്ധയോടെയാണ് കെെകാര്യം ചെയ്യുന്നത്. അത് പോലെ തന്നെയാണ് തൃഷയുമായുള്ള ബന്ധത്തിന്റെ കാര്യത്തിലുമെന്ന് ആലപ്പി അഷ്റഫ് പറയുന്നു. അതേസമയം ബന്ധത്തിലാണെന്ന് തൃഷയോ വിജയോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.
വിജയുടെ അവസാന സിനിമയായി കണക്കാക്കപ്പെടുന്ന ജനനായകൻ വെെകാതെ പ്രേക്ഷകരിലേക്ക് എത്തും. വിജയ് തുടർന്നും സിനിമകൾ ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മറുവശത്ത് തൃഷ സിനിമകളുടെ തിരക്കിലാണ്. തഗ് ലെെഫാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം നായകനായ ചിത്രത്തിൽ കമൽ ഹാസൻ, സിമ്പു എന്നിവരാണ് നായകരായത്.