Saturday, August 9, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

പാദ പൂജ തെറ്റെങ്കിൽ കുട്ടികളുടെ മുന്നിൽ വെച്ച് ജയകൃഷ്ണൻ എന്ന പാവം അധ്യാപകനെ വെട്ടി കൊന്നത് ശരിയാണോ? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ്

സരസ്വതി വിദ്യാലയത്തിൽ പാദപൂജ നടത്തിയത് വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. പാദപൂജ ശരിയോ, തെറ്റോ എന്നത് പരിശോധിക്കുമ്പോൾ ചില കാര്യങ്ങൾ കൂടി ഓർക്കേണ്ടതുണ്ടെന്ന് പ‍ണ്ഡിറ്റ് പറയുന്നു.

പണ്ഡിറ്റിന്റെ കുറിപ്പ്

പണ്ഡിറ്റിൻ്റെ “പാദപൂജ” നിരീക്ഷണംകേരളത്തിൽ ഒരു സ്വകാര്യ മാനേജ്മെൻ്റ് സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാൽ പിടിപ്പിച്ചു, ചിലർ കാൽ കഴികിച്ചു എന്ന പേരിൽ വൻ വിവാദം നടക്കുകയാണല്ലോ. പ്രായ പൂർത്തി എത്താത്ത കുട്ടികളെ കൊണ്ടു ഇതൊന്നും ചെയ്യിപ്പിക്കരുത് എന്നാണ് വിമര്ശകര് പറയുന്നത്.

പാദപൂജ ശരിയോ, തെറ്റോ എന്നത് പരിശോധിക്കുമ്പോൾ പ്രായപൂർത്തി എത്താത്ത കുട്ടികളെ കൊണ്ട് സമരാഭാസം നടത്തുന്നതും, ആക്രമങ്ങൾ നടത്തുന്നതും, സ്കൂൾ കെട്ടിടത്തിന്, ലാബും അടിച്ചു തകർക്കുന്നതും, ബസ്സിനു കല്ലെറിയുന്നതും ഒക്കെ ശരിയാണോ? മുമ്പ് കുട്ടികളുടെ മുന്നിൽ വെച്ച് ക്ലാസ് എടുത്ത് കൊണ്ടിരിക്കുന്ന ഒരു പാവപെട്ട ജയകൃഷ്‌ണൻ എന്ന അധ്യാപകനെ വെട്ടി കൊന്നു.

ആ രംഗം കണ്ട് ഇത്രയും വർഷമായി കുട്ടികൾ മാനസികമായി ബുദ്ധിമുട്ടിലാണ്. അതൊക്കെ ശരി ആയിരുന്നോ ? കുട്ടികളോട് ഇപ്പൊൾ തോന്നിയ അലിവ്, കരുതൽ അന്ന് കുട്ടികളുടെ മുന്നിലിട്ട് ക്രൂരമായി കൊല്ലു ൽമ്പോൾ ഉണ്ടായിരുന്നില്ലേ ? എത്രയോ ബന്ദ്, ഹർത്താൽ, പണിമുടക്ക് കാരണം കുട്ടികളുടെ പഠിപ്പ് നഷ്ടപ്പെട്ടു. കുട്ടികളോട് ഇപ്പൊൾ തോന്നിയ അലിവ് അന്ന് സമരം പ്രഖ്യാപിച്ചപ്പോൾ തോന്നിയില്ലേ ?

ഇതിന് മുമ്പ് കേരളത്തിൽ പ്രായപൂർത്തി എത്താത്ത കുട്ടികളെ കൊണ്ട് ചിലർ നിർബന്ധിച്ച് ഒരു പ്രധാന അദ്ധ്യാപികക്ക് കുഴിമാടം ഒരുക്കി, ഒരു അദ്ധ്യാപികയുടെ കസേര പരസ്യമായി കത്തിച്ചു, സ്കൂൾ HM നു റീത്ത് സമർപ്പിച്ചു, എത്രയോ സ്കൂളുകളിൽ സഭ്യതക്ക് ചേരാത്ത എത്രയോ ബാനർ വെച്ച്, എന്തിന് കൂടെ പഠിച്ചവനെ മണിക്കുറുകളോളം വിചാരണ നടത്തി,ആഹാരവും വെള്ളവും കൊടുക്കാതെ കൊന്ന് കെട്ടിത്തൂക്കിയ വാർത്ത ആരും മറന്നില്ലല്ലോ,

പത്താം ക്ലാസുകാരനായ സഹപാഠിയെ കൂട്ടം ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി, etc ഇതൊക്കെ പ്രായപൂർത്തി എത്താത്ത കുട്ടികളെ കൊണ്ട് ചെയ്യിച്ചത് ശരി ആയിരുന്നോ? (ഇതിലും മെച്ചമല്ലേ കുട്ടികൾ ബഹുമാനതോടെ ആരുടെയും ഭീഷണി ഇല്ലാതെ, സ്വന്തം ബുദ്ധിയിൽ, തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകരുടെ കാൽ പിടിച്ചത്) സ്കൂൾ കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവും മയക്ക് മരുന്നും നൽകുന്ന ആളുകളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരുവാനും, നല്ല സംസ്കാരം അവർക്ക് പറഞ്ഞു കൊടുക്കുവാനും അല്ലെ നമ്മൾ ശ്രമിക്കേണ്ടത് ?

കുട്ടികളെ കൊണ്ട് രാഷ്ട്രീയ ചേരിതിരിവും സംഘട്ടനങ്ങളും ഒക്കെ ഇല്ലാതാക്കുക കൂടി ചെയ്യണം. കേരളം വിദ്യാഭ്യാസ പരമായി നന്നാകണം എങ്കിൽ ഇവിടെ സ്കൂൾ രാഷ്ട്രീയം അവസാനിപ്പിക്കണം .. എന്തു കൊണ്ടാണ് new generation കുട്ടികൾ പഠിക്കുവാനും, ജോലിക്കും, സ്ഥിര താമസതിനും കേരളം വിട്ട് ഓടി പോകുന്നത് എന്ന് എല്ലാ രാഷ്ട്രീയക്കാരും ഗൗരവമായി ചിന്തിക്കണം …കൂടെ കേരളത്തിൽ മദ്യ നിരോധനം നടപ്പിൽ വരുത്തണം..

(വാൽ കഷ്ണം….പാദ പൂജ, കാലിൽ തൊട്ട് വന്ദിക്കുക. അത് ഗുരുത്വം ഉള്ളവർക് പറഞ്ഞിട്ട് ഉള്ള കാര്യം ആണ്. എത്രയാ ആയിര കണക്കിന് വർഷങ്ങളായി ഭാരതത്തിൽ നടന്നു വരുന്നതാണ്.സമൂഹത്തിൽ അച്ചടകം ഉള്ള കുട്ടികളെ വാർത്ത് എടുക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക.)
By Santhosh Pandit (ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ്)

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!