യുപിയിലെ മതപരിവർത്തനവീരൻ ചങ്കൂർ ബാബയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ജലാലുദ്ദീൻ എന്ന് പേരുള്ള ഇയാൾ തന്റെ കൂട്ടാളിയും കാമുകിയുമായ നീതു എന്ന നസ്രീനുമായി ചേർന്നാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് (യുപി-എടിഎസ്) പറയുന്നതനുസരിച്ച്, ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടത് മുസ്ലീം ഇതര സമുദായങ്ങളിലെ സ്ത്രീകളെയായിരുന്നു, കൂടാതെ അവരുടെ മതപരിവര്‍ത്തനത്തിന് വേണ്ടി റേറ്റ് ലിസ്റ്റും ഇയാളുടെപക്കൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.. ദുര്‍ബല വിഭാഗങ്ങളെ, പ്രത്യേകിച്ച് ദരിദ്രര്‍, വിധവകള്‍, നിസ്സഹായരായ സ്ത്രീകളെ എന്നിവരെയായിരുന്നു ഇയാള്‍ ലക്ഷ്യം വെച്ചിരുന്നത്.
1,500-ലധികം ഹിന്ദു സ്ത്രീകളെയും ആയിരക്കണക്കിന് മറ്റ് മുസ്ലീം ഇതര സമുദായങ്ങളിലെ സ്ത്രീകളെയും ഇസ്ലാമിലേക്ക് മതം മാറ്റിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. വളരെ സാധാരണക്കാരനായിരുന്ന ഇയാള്‍ തന്റെ ജീവിതശൈലി മാറ്റുന്നത് 2020 ഓടെയാണ്. ഒരു ചെറുകിട വ്യാപാരി എന്ന നിലയില്‍ നിന്ന് വളരെ പെട്ടെന്ന് തന്നെ ബാബ പരിവേഷകനായി മാറുകയായിരുന്നു.
പ്രണയച്ചതിയില്പ്പെടുത്തിയും ഇയാൾ യുവതികളെ മതംമാറ്റിയിരുന്നു. ലഖ്നൗവില്‍ നിന്നുള്ള ഒരു സ്ത്രീയെ അത്തരത്തില്‍ പ്രണയച്ചതിയില്പ്പെടുത്തിയിരുന്നു. ഹിന്ദുവെന്ന് തെറ്റി ദ്ധരിപ്പിച്ച് ഒരു മുസ്ലീമായ യുവാവ് പെണ്‍കുട്ടിയുമായി പ്രണയത്തിലായി. തുടര്‍ന്ന് നീതുവും മറ്റുള്ളവരും മതം മാറ്റാന്‍ നിര്‍ബന്ധിച്ചു.
മതപരിവര്‍ത്തനത്തിനായി ഒരു സംഘം തന്നെ ഇയാളുടെ കീഴിലുണ്ടായിരുന്നു. ബ്രാഹ്മണ, സിഖ് സ്ത്രീകളെ മതം മാറ്റുന്നതിന് 15-16 ലക്ഷം രൂപയും, ഒബിസികള്‍ക്ക് 10-12 ലക്ഷം രൂപയും, മറ്റ് ജാതിക്കാര്‍ക്ക് 8-10 ലക്ഷം രൂപയും ഇതിനായി നിശ്ചയിച്ചിരുന്നുവെന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഒരു ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയത്.