ഇംഗ്ലീഷ് ഓപ്പണര്‍ സാക് ക്രോളി അനാവശ്യമായി സമയം കളഞ്ഞെന്ന തരത്തിൽ വലിയ ആരോപണമാണ് ഉയർന്നത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി ഇംഗ്ലണ്ട് ബൗളിങ് കണ്‍സള്‍ട്ടന്റ് ടിം സൗത്തി രംഗത്തുവന്നിരിക്കുകയാണ്. രണ്ടാംദിനം ശുഭ്മാൻ ഗിൽ മൈതാനത്ത് കിടന്ന് മസാജ് ചെയ്തില്ലേയെന്നും അത് കളിയുടെ ഭാഗമായി സംഭവിക്കുന്നതാണെന്നും സൗത്തി വ്യക്തമാക്കി.
നിലവിൽ മൂന്നാം ദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചെങ്കിലും വേഗം കളിയവസാനിപ്പിക്കുന്നതിനായി ഓപ്പണര്‍ സാക് ക്രോളി സമയം വൈകിപ്പിച്ചെന്നാണ് ഉയരുന്ന ആരോപണം.
അവസാനത്തോട് അടുക്കുമ്പോൾ ഇരു ടീമുകളെയും നല്ല ആവേശത്തോടെ കാണപ്പെടുന്നത് ആവേശകരമാണ്. അവർ എന്തിനെക്കുറിച്ചാണ് പരാതിപ്പെട്ടതെന്ന് അറിയില്ല. ഇന്നലെ പകൽസമയത്ത് ശുഭ്മാൻ ഗിൽ കിടന്ന് മസാജ് എടുക്കുകയായിരുന്നു. അത് കളിയുടെ ഭാഗമാണ്.
ആവേശകരമായാണ് മൂന്നാം ദിനം കളിയവസാനിപ്പിച്ചത്. ഇരു ടീമുകളും മികച്ച രീതിയിലാണ് കളിച്ചതെന്നും മൂന്ന് ദിവസങ്ങളായിട്ടും ഇരു ടീമുകളും ആവേശത്തോടെ കളിക്കുന്നത് കാണാൻ കഴിഞ്ഞത് നല്ല കാര്യമാണെന്നും സൗത്തി പറഞ്ഞു.
അതേസമയം, ഓവറുകൾ നഷ്ടപ്പെടുന്നത് ഒരിക്കലും അനുയോജ്യമായ ഒന്നല്ലെന്നും അദ്ദേഹം വ്യ
ക്തമാക്കി. ‘എന്നാൽ, ഗ്രൗണ്ടിൽ ചൂടുണ്ടായിരുന്നു. അതിനാൽ പതിവിലും കൂടുതൽ ഡ്രിങ്ക്സ് ബ്രേക്കുകൾ ഉണ്ടായി. പന്തുമായി ബന്ധപ്പെട്ടും നിരവധി തടസ്സങ്ങളുണ്ടായിട്ടുണ്ട്. ഡിആർഎസിന് സമയമെടുത്തു. എന്നാൽ ഒരു തരത്തിൽ നോക്കിയാൽ , ഇത്രയധികം സമയം നഷ്ടപ്പെടുന്നത് അത്ര നല്ലതല്ല,’ സൗത്തി വ്യക്തമാക്കി.