Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

‘പോസ്റ്റ്മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ വിരൽ വിറയ്ക്കും; മനസ്സ് മരവിക്കും’, വി ശിവൻകുട്ടിക്ക് കുറിപ്പുമായി മോർച്ചറി അറ്റൻഡർ

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് തുറന്ന കത്തുമായി ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി അറ്റൻഡർ വിമൽ വി. കുട്ടികളുടെ മൃതദേഹങ്ങൾ കണ്ട് മനസ്സ് മരവിച്ചു പോകാറുണ്ട്. പലപ്പോഴും കരഞ്ഞ് പോകുമെന്നും വിമൽ കുറിപ്പിൽ പറയുന്നു. സ്വയം ജീവനൊടുക്കി കുട്ടികൾ മരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ കുറിപ്പ്.

ബഹുമാനപ്പെട്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി സർ അറിയുന്നതിന് അങ്ങയുടെ സമക്ഷം ഇതു എത്തുന്നതിനു വേണ്ടി ഒരു തുറന്ന കത്ത്…… സർ എന്റെ പേര് വിമൽ. വി എന്നാണ് സാർ ഞാൻ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ HDS. ന്റെ കീഴിൽ ജോലി ചെയ്യുന്ന മോർച്ചറി അറ്റെൻഡർ ആണ് സാർ എന്റെ വിഷയം സാർ നമ്മുടെ കുഞ്ഞുങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം കൗൺസിലിംഗ് ക്ലാസും കൂടാതെ പാരന്റ്സ് മീറ്റിങ്ങും വെക്കണം കാരണം സാർ ദിവസവും ഒരുപാട് മൃത ശരീരങ്ങൾ കണ്ടു മനസു മരടിച്ചു പോകാറുണ്ട് ഞങ്ങൾ കരയാറില്ല എന്നാലും പലപ്പോഴും ഞങ്ങൾ കരഞ്ഞു പോകും എന്ത് എന്നു ചോദിച്ചാൽ സാർ ഇപ്പോൾ നമ്മളുടെ കുഞ്ഞു മക്കൾ ദിനം പ്രതി ആത്മഹത്യ ചെയ്യുവാണ് കാരണം വളരെ ലളിതം ആണ് അച്ഛനും അമ്മയും വാങ്ങി കൊടുത്ത മാലയ്ക്കു നീളം കുറവ് ക്രിക്കെറ്റ് കളിച്ചു വന്നിട്ട് കുളിക്കാൻ പറഞ്ഞാൽ അമ്മ വഴക്ക് പറഞ്ഞാൽ പുതിയ മൊബൈൽ വാങ്ങി കൊടുക്കാത്ത കൊണ്ട്. സർ ഇങ്ങനെ കുറെ അധികം വാശികൾ കുഞ്ഞു മക്കളുടെ ജീവൻ എടുക്കുവാന് സർ ഹൃദയ വേദനയോടെ ആണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത് സാർ ഇന്നും എന്റെ ചൂണ്ടു വിരൽ വിറക്കും കാരണം പോസ്റ്റ്മോർട്ടം കഴിഞ്ഞു കുഞ്ഞുങ്ങൾ ആയാലും മറ്റു പലരും ആയാലും നല്ല വണ്ണം ഒരുക്കി ഉടുപ്പും വസ്ത്രവും ഇട്ട് ഈ വരുന്ന മൃത ശരിരങ്ങൾ ഞങ്ങൾ ഒരുക്കി വിടാറുണ്ട്…

പക്ഷെ സർ പലപ്പോഴും ഞങ്ങൾ പതറി പോകാറുണ്ട് എനിക്കും ഒരു മകൾ ഉണ്ട് ഇന്ന് അവളെ ഞാനും എന്റെ ഭാര്യയും പൊന്നു പോലെ ആണ് നോക്കുന്നത്.. ഇത് പോലെ ആണ് എല്ലാ അച്ഛൻ മാരും അമ്മയും കുഞ്ഞുങ്ങളെ നോക്കുന്നത് എന്നും എനിക്ക് അറിയാം സാർ എനിക്കും അവർക്കും അവരെ വളർത്തി വലുതാക്കി അവർക്കു വേണ്ടി ജീവിക്കാനേ അറിയൂ സാർ ഇത് അങ്ങേക്കും പൊതുവെ ഈ എഴുത്തു കാണുന്ന എല്ലാവർക്കും വേണ്ടി ആണ് ഇന്ന് ഇത് എഴുതാൻ കാരണം 13 വയസ് ഉള്ള കുഞ്ഞു ഇന്നും തൂങ്ങി മരിച്ചു സാർ ഇത് ഒരു റിക്വസ്റ്റ് ആയി സ്വീകരിച്ചു വേണ്ട നടപടി കൈ കൊള്ളണം എന്നു വിനീതമായി അപേക്ഷിക്കുന്നു എന്നു വിമൽ. വി വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ.

ആലപ്പുഴ 9400364681 ഈ എഴുത്തു കാണുന്നവർ പറ്റും എങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുക നമ്മുടെ മക്കൾ നമ്മൾടെ കൂടെ ചിരിച്ചു സന്തോഷിച്ചു ജീവിക്കട്ടെ അവരെ പെടു മരണത്തിനു വിട്ടു കൊടുക്കാതെ നമുക്ക് ചേർത്ത് പിടിക്കാം സ്നേഹപൂർവ്വം വിമൽ. വി. നളന്ദ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!