ഒന്നര വയസ്സുള്ള മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചിക ശാരീരിക, മാനസിക പീഡനങ്ങൾക്ക് പിന്നാലെ ജീവനൊടുക്കിയതാണെന്ന തരത്തിലുള്ള തെളിവുകൾ കുടുംബം പുറത്തുവിട്ടു. കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ സ്വദേശി നിതീഷ്, പിതാവ് മോഹനൻ, സഹോദരി നീതു എന്നിവർക്കെതിരായ ആരോപണങ്ങളുള്ള ഡയറിക്കുറിപ്പ്, വാട്സാപ് സന്ദേശങ്ങൾ, ഫെയ്സ്ബുക് പോസ്റ്റുകൾ എന്നിവയാണു പുറത്തുവന്നത്.
വിപഞ്ചിക തന്റെ ഒന്നര വയസ്സുള്ള മകൾ വൈഭവിയെ കൊലപ്പെടുത്തിയ ശേഷം ചൊവ്വാഴ്ചയാണു ജീവനൊടുക്കിയത്.2020 നവംബറിലായിരുന്നു വിപഞ്ചികയും നിതീഷുമായുള്ള വിവാഹം. സ്ത്രീധനം കുറഞ്ഞെന്നും കാർ ലഭിച്ചില്ലെന്നും വിവാഹം ആഡംബരമായി നടത്തിയില്ലെന്നും ആരോപിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു.
മരണശേഷം പുറത്തു വരുന്ന രീതിയിൽ ഫെയ്സ്ബുക്കിൽ ഇതു ഷെഡ്യൂൾ ചെയ്തിരുന്നു. മരണത്തിനു ശേഷം ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും ബന്ധുക്കൾ സൂക്ഷിച്ചിട്ടുണ്ട്. മരണമറിഞ്ഞു ഫ്ലാറ്റിലെത്തിയ നിതീഷ് ഫോൺ കൈക്കലാക്കിയെന്നും ബന്ധുക്കൾ ആരോപിച്ചു. ഇയാൾ ഇത് ഡിലീറ്റ് ചെയ്തെന്നാണ് സംശയിക്കുന്നത് മറ്റ് സ്ത്രീകളുമായി നിതീഷിനു ബന്ധമുണ്ടെന്ന് ആരോപിച്ച മരണശേഷം പുറത്തു വരുന്ന രീതിയിൽ ഫെയ്സ്ബുക്കിൽ ഇതു ഷെഡ്യൂൾ ചെയ്തിരുന്നു. മരണശേഷം ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും ബന്ധുക്കൾ സൂക്ഷിച്ചിട്ടുണ്ട്.
മരണമറിഞ്ഞു ഫ്ലാറ്റിലെത്തിയ നിതീഷ് ഫോൺ കൈക്കലാക്കിയെന്നും ബന്ധുക്കൾ ആരോപിച്ചു. മറ്റു സ്ത്രീകളുമായി നിതീഷിനു ബന്ധമുണ്ടെന്ന് ആരോപിച്ചിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിൽ മർദനമേറ്റതിന്റെ വിശദ വിവരങ്ങളുണ്ട‌്. ഗർഭിണിയായ സമയത്തു പോലും കഴുത്തിൽ ബെൽറ്റ് മുറുക്കുകയും മർദിക്കുകയും ചെയ്തു. വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്നു ഹോട്ടലിൽ താമസിക്കേണ്ടി വന്നു. കുഞ്ഞിനു പനി കൂടിയപ്പോൾ പോലും ആശുപത്രിയിൽ എത്തിക്കാൻ സമ്മതിക്കാതെ മുറിയിൽ പൂട്ടിയിട്ടു. മുടി മുറിച്ചു. നാട്ടിൽ പോകാൻ ശ്രമിച്ചപ്പോൾ കുഞ്ഞിന്റെ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ പിടിച്ചുവച്ചുവെന്നും പീഡനം സഹിക്കാനാവാതെ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. മൃതദേഹങ്ങൾ 17നു നാട്ടിൽ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു ബന്ധുക്കൾ.