തങ്ങള്‍ക്കെതിരെ കേസ് കൊടുത്ത നടിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് നടന്‍ ശ്രീകുമാറും സ്നേഹയും. വെറുതെ വിടില്ലെന്നും നിമയപരമായി അവസാനം കാണുന്നത് വരെ മുന്നോട്ട് പോകുമെന്നും പരാതിക്കാരി ഒരു സ്ഥിരം രീതിയാക്കി എടുത്തിരിക്കുന്ന കാര്യമാണെന്നും ശ്രീകുമാർ പറയുന്നു. വണ്‍ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
ഇത് വ്യാജമായ ഒരു പരാതിയാണെന്ന് നമ്മളെ അടുത്തറിയാവുന്നവർക്ക് പൂർണ്ണമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിയമപരായി നേരിടാന്‍ തീരുമാനിച്ചു. കേസിന്റെ കാര്യങ്ങള്‍ ഇപ്പോള്‍ പൂർണ്ണമായും പറയാന്‍ സാധിക്കില്ല. എങ്കിലും അത് അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
അങ്ങനെ ഒരു സംഭവം നടന്നാല്‍ അല്ലേ അവർക്ക് തെളിയിക്കാന്‍ സാധിക്കുകയുള്ളു. നിയമത്തില്‍ വിശ്വാസം നമുക്കുണ്ട്. അതില്‍ നമ്മള്‍ ജയിച്ചിരിക്കും. ഞാന്‍ ഒരു സ്ത്രീയാണ്. എനിക്ക് എന്തെങ്കിലും മോശം അനുഭവം ഉണ്ടായാല്‍ ഞാന്‍ കേസ് കൊടുക്കും. അല്ലാതെ നമ്മുടെ ഈഗോ ക്ലാഷിന്റെ പേരിലോ മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടിയോ ഇങ്ങനെ ചെയ്യുന്നവർ നിയമപരമായി ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. അതിനാൽ തന്നെ ഒരു തരത്തിലുള്ള ഒത്തു തീർപ്പിനും തയ്യാറല്ലെന്ന് സ്നേഹയും പറയുന്നു.
കേസ് വന്നതിന് ശേഷം പലതരത്തിലുള്ള ശ്രമങ്ങളും ഒത്തുതീർപ്പിന് വേണ്ടി ഉണ്ടായിട്ടുണ്ട്. ഇതൊക്കെ അവർ കേസ് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു. ഇനി ഏതായാലും നമ്മള്‍ പിന്നോട്ടില്ല. ഇതിന്റെ അവസാനം കാണുന്നത് വരെ മുന്നോട്ട് തന്നെ പോകും. നിയമപരമായി തിരിച്ച് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം തന്നെ ചെയ്യും.
ഒരുവട്ടം രക്ഷപ്പെടാനായി ഇതുപോലെ ഒരു കേസ് കൊടുക്കുന്നു. അപ്പോള്‍ വലിയ സ്വീകാര്യത ലഭിക്കുന്നു. മീഡിയ ആഘോഷിക്കുന്നു. സെന്റിമെന്റല്‍ അപ്രോച്ച് കിട്ടുന്നു. ഇതൊക്കെ കേട്ട് കഴിയുമ്പോള്‍ ഒന്ന് ക്ഷീണം പറ്റി എന്ന് തോന്നുമ്പോള്‍ അടുത്തത് എടുത്ത് ഇടാം എന്ന് കരുതുന്നു. അങ്ങനെ അടുത്തതും എടുത്തിടുന്നു. പക്ഷെ സ്ഥലം തെറ്റിപ്പോയി. അദ്ദേഹം ഒറ്റക്ക് അല്ല, കട്ടക്ക് കൂടെ നില്‍ക്കാന്‍ ഞാനുണ്ട് എന്നത് അവർ ഓർത്തില്ല. സ്നേഹ വ്യക്തമാക്കി.