എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം റദ്ദാക്കിയതിന് എതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തളളിയിരിക്കുകയാണ് . റാങ്ക് പട്ടിക റദ്ദാക്കിയതില്‍ ഇടപെടാനില്ലെന്ന് ഡിവിഷന് ബഞ്ച് വ്യക്തമാക്കി. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണെന്ന് മാത്രമല്ല, പ്രവേശന നടപടികളും ഇതോടെ വൈകും.അതിനൊപ്പം പലരും റാങ്ക് പട്ടികയ്ക്ക് പുറത്താവുകയും ചെയ്യും.
പ്രോസ്പെക്ടസ് പുറത്തിറക്കി, എന്‍ട്രന്‍സ് പരീക്ഷയുടെ സ്കോര്‍ പ്രസിദ്ധപ്പെടുത്തശേഷം പിന്നീട് വെയിിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്നായിരുന്നു സിഗിംള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ അത്ഡി വിഷന്‍ ബെഞ്ച് ശരിവച്ചു. നിലവിലെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നിരവധി പേര് ഇതോടെ പട്ടികയ്ക്ക് പുറത്തുപോകും. സിംഗിള്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഈ ഹര്‍ജിയാണ് തള്ളിയത്.
അപ്പീല്‍ തള്ളിയതോടെ മാര്‍ക്ക് ഏകീകരണത്തില്‍, പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടികയടക്കം മാറ്റേണ്ട സാഹചര്യമുണ്ടാകും. ഇതോടെ നടപടികള്‍ വൈകും.
വ്യത്യസ്തബോര്‍ഡുകള്‍ക്കു കീഴില്‍ പ്ലസ്ടു പാസായ വിദ്യാര്‍ഥികളുടെ മാര്‍ക്ക് റാങ്ക് പട്ടിക സമീകരിക്കുമ്പോള്‍ സംസ്ഥാനസിലബസുകാര്‍ പിന്തള്ളപ്പെടുന്നുവെന്ന് പരാതിയുയര്‍ന്നിരുന്നു.