Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല, വേണം ഒരു കണ്ണ്; മുന്നറിയിപ്പുമായി പൊലീസ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓറഞ്ച് പൂച്ച വീഡിയോകൾ കണ്ടിട്ടുണ്ടോ. വൈറലായ ഈ വീഡിയോകളെ സൂക്ഷിക്കണമെന്ന് കേരള പൊലീസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും കുട്ടികളുടെ സ്വഭാവത്തെ സ്വാധീനിക്കും എന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. സമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ് കേരള പൊലീസ് വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നത്.

കേരള പൊലീസിന്റെ കുറിപ്പ് പൂർണരൂപം-

പൂച്ചയുണ്ട് സൂക്ഷിക്കുക

ഇന്നത്തെ ഡിജിറ്റൽ ലോകത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അനേകം ആനിമേഷൻ കഥാപാത്രങ്ങളും വീഡിയോകളും ഉണ്ടാക്കുന്നു. കുട്ടികൾ വിനോദത്തിനും പഠനത്തിനും ഇവ ഉപയോഗിക്കുന്നു.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലായ ഓറഞ്ച് പൂച്ചയുടെ വീഡിയോ അങ്ങനെയല്ല. ക്രൂരതയും അക്രമ സ്വഭാവവുമാണ് ഓറഞ്ച് പൂച്ചയുടെ മുഖമുദ്ര.

സഹജീവികളെ ചതിച്ച് കെണിയിലാക്കി മാരകമായി ആക്രമിച്ചു കൊന്നു തിന്നുന്നതും ഉറ്റസുഹൃത്തുക്കളെ ഭക്ഷണത്തിന് വീട്ടിലേക്ക് ക്ഷണിച്ച് മദ്യം നൽകി മയക്കി കൊല്ലുന്നതാണ് ഒട്ടുമിക്ക വീഡിയോകളുടെയും ഉള്ളടക്കം. ഇവ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങുമാണ് ക്ലാസിലെ ഒരു കുട്ടി ദിവസവും മറ്റുള്ളവരെ പേനയ്ക്ക് കുത്തുന്നത് ശ്രദ്ധയിൽ പെട്ടു. മറ്റുള്ളവർ കരയും വരെ അത് തുടരും. വഴക്കുപറഞ്ഞാലും കൂസലില്ല. രക്ഷിതാക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കുട്ടി നിരന്തരം ഇത്തരം വീഡിയോകൾ കാണാറുണ്ടെന്ന് അറിഞ്ഞത്.

ഇത്തരം വിഡിയോകൾ ചെറുപ്പത്തിൽ തന്നെ അനുകരണചിന്ത വളർത്തുവാനും മറ്റുള്ളവരെ അക്രമിക്കുവാനും ക്രൂരമായ പ്രതികരണങ്ങളിലേക്കും മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുന്ന നാർസിസിസ്റ്റിക്ക് സ്വഭാവമുള്ളവരായും മാറ്റും.

കുട്ടികൾ എന്ത് കാണുന്നു എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുകയും ആപ്പുകളിൽ പാരന്റ്ൽ കൺട്രോൺ ഫീച്ചറിടുകയും കുട്ടികളിലെ പെരുമാറ്റത്തിലെ ചെറിയ മാറ്റങ്ങൾ പോലും രക്ഷിതാക്കൾ അദ്ധ്യാപകരെ അറിയിക്കുകയും വേണം.

ആവശ്യമെങ്കിൽ പൊലിസിന്റെ ഡിജിറ്റൽ ഡീ അഡിക്ഷൻ ( ഡി ഡാഡ് ) ഫോൺ 9497900200

ബന്ധപ്പെടുകയും ചെയ്യാം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!