Saturday, August 9, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

ഇപ്പ ശരിയാക്കിത്തരാൻ എപ്പോഴും പറ്റിയെന്ന് വരില്ല; ബ്രിട്ടീഷ് യുദ്ധവിമാനത്തെ ട്രോളി എംവിഡി

യന്ത്രത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്35നെ മുൻനിർത്തി ബോധവൽക്കരണം നടത്തുകയാണ് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളുടെ കൃത്യമായ പരിപാലത്തിന്റെ ആവശ്യകതയെ

ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എംവിഡിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. എഫ്35 യുദ്ധവിമാനം മൈൻഡ്ഫുൾ ഡ്രൈവിങിന്റെയും സ്മാർട്ട് മെയിന്റനൻസിന്റെയും പാഠങ്ങൾ കാണിച്ച് തരുന്നതാണെന്നാണ് എംവിഡിയുടെ പക്ഷം.

എംവിഡിയുടെ പോസ്റ്റിന്റെ പൂർണ രൂപം

എഫ് 35 മൈൻഡ് ഫുൾ ഡ്രൈവിംഗിൻ്റേയും സ്മാർട്ട് മെയ്ൻറനൻസിൻ്റേയും പാഠങ്ങളാണ് തരുന്നത്. വാഹനമോടിക്കുമ്പോൾ പൂർണ്ണമായി ഉള്ളിടത്ത് തന്നെ മനസ്സ് ഉറപ്പിച്ച് അവബോധത്തോടെ ഇരിക്കേണ്ടതിൻ്റെ പ്രാധാന്യവും തകരാറിലായ വാഹനത്തിന് നൽകേണ്ട മികച്ച പരിഗണനയും നമ്മെ പഠിപ്പിക്കുകയാണ് എഫ് 35 ഫൈറ്റർ പൈലറ്റും ടീമും ചെയ്തത്.

മൈൻഡ്ഫുൾ ഡ്രൈവിംഗ് പരിശീലിക്കാം

ശാന്തമായും ശ്രദ്ധ കേന്ദ്രീകരിച്ചും ഇരിക്കുക: ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കുക, നിങ്ങളുടെ കണ്ണുകൾ റോഡിൽ തന്നെ ആയിരിക്കുക, ശാന്തമായ പെരുമാറ്റം നിലനിർത്തുക.
നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുക: അപകടസാധ്യതകൾ മുൻകൂട്ടി കാണുന്നതിന് റോഡ്, കാലാവസ്ഥ, മറ്റ് വാഹനങ്ങൾ എന്നിവയിൽ ശ്രദ്ധ പുലർത്തുക.
പ്രതീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുക: മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാൻ ജാഗ്രത പുലർത്തുകയും തയ്യാറാകുകയും ചെയ്യുക.
സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനും മുൻഗണന നൽകുക: നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുക.
ഈ നിമിഷത്തിൽ ശ്രദ്ധിക്കുക: മൾട്ടിടാസ്‌ക്കിംഗ് ഒഴിവാക്കി ഇപ്പോഴത്തെ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ആകസ്മികമായ യാന്ത്രിക തകരാറുകളിൽ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ട് വലിയ അപകടങ്ങൾക്ക് ഇടയാക്കാതെ വാഹനങ്ങളെ നിയന്ത്രണ വിധേയമാക്കി നിർത്താൻ മൈൻഡ് ഫുൾ ഡ്രൈവിംഗ് കൊണ്ടേ സാധ്യമാകൂ. തകരാറിലായ വാഹനത്തിന് മികച്ച റിപ്പേർ നൽകി സാങ്കേതിക മികവ് പരിശോധിച്ച് ഉറപ്പിച്ച് മാത്രം വീണ്ടും ഉപയോഗിക്കുന്നത് ഉത്തമമായ സുരക്ഷാ സംസ്കാരമാണ്.
ശ്രദ്ധാപൂർവ്വമായ ഡ്രൈവിംഗ് സമ്പ്രദായങ്ങൾ സ്വീകരിച്ചുകൊണ്ട് നമുക്ക് ബഹുമാനിക്കാം ഇത്തരം ശീലങ്ങൾ ഉള്ളവരെ. നമുക്കൊരുമിച്ച്, നമ്മുടെ റോഡുകൾ സുരക്ഷിതവും എല്ലാവർക്കും ആസ്വാദ്യകരവുമാക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!